ഷാർജ: ഷാർജയിലെ കെഎംസിസിയുടെ കാസർഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റബീഅ് സംഗമവും ഫാമിലി കെയർ കൺവെൻഷനും ഷാർജ കെഎംസിസി ഹാളിൽ നടന്നു. കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കര പരിപാടി ഉൽഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ പഞ്ചായത്തംഗം പിബി ഷഫീഖിനെ സ്നേഹോപഹാരം നൽകി സ്വീകരിച്ചു.
കെഎംസിസി കേന്ദ്ര ട്രഷററായി തിരഞ്ഞടുക്കപ്പെട്ട നിസാർ തളങ്കരയെ ഷാൾ അണിയിച്ച് ആദരിച്ചു. ആരോഗ്യ രംഗത്ത് വിലമതിക്കാനാവാത്ത സേവനം നടത്തിയ മണ്ഡലം പ്രതിനിധിയായ ജില്ലാ സെക്രട്ടറി റിയാസ് ചെർക്കളയെയും ഫാമിലി കെയർ ക്യാംപയിനിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മണ്ഡലം ട്രഷറർ മഹ്മൂദ് എരിയാലിനെയും ചടങ്ങിൽ ആദരിച്ചു.
ശാഫി ഉസ്താദ്, മാഹിൻ ബാതിഷ, ശെരീഫ് പൈക്ക എന്നിവരുടെ നേതൃത്വത്തിലാണ് റബീഅ് സംഗമം നടന്നത്. കെഎംസിസി സംസ്ഥാന ആക്ടിങ് സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, സെക്രട്ടറി സക്കീർ കുമ്പള, ജില്ലാ പ്രസിഡണ്ട് ജമാൽ ബൈത്താൻ, ജന. സെക്രട്ടറി ഗഫൂർ ബേക്കൽ, ട്രഷറർ സിബി കരീം, വൈസ് പ്രസി. മാഹിൻ ബാതിഷ, സെക്രട്ടറി ശെരീഫ് പൈക്ക, സെക്രട്ടറി റിയാസ് ചെർക്കള എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കെഎംസിസി ഫാമിലി കെയറിൽ പുതുതായി ചേർന്നവർക്കുള്ള അംഗത്വം മുജീബ് തൃക്കണ്ണാപുരം, സക്കീർ കുമ്പള, ജമാൽ ബൈത്താൻ, പൂരണം മുഹമ്മദലി എന്നിവർ കൈമാറി. പ്രസിഡണ്ട് സുബൈർ പള്ളിക്കാലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി ശാഫി ബേവിഞ്ച സ്വാഗതവും ട്രഷറർ മഹ്മൂദ് എരിയാൽ നന്ദി പ്രസംഗവും നിർവഹിച്ചു.
Most Read: വിവാദ പരാമർശം; ഹരിയാനയിൽ കർഷകർ ബിജെപി നേതാക്കളെ തടഞ്ഞു