കാസർഗോഡ് യുവാവിനെ പത്തംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി

By Trainee Reporter, Malabar News
Representational Image
Ajwa Travels

കാസർഗോഡ്: മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കുരുടപദവ് തിമിരടുക്കയിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. 21 വയസുകാരനായ അബ്‌ദുൾ റഹ്‌മാനെയാണ് കാറിലെത്തിയ ഒരു സംഘം ആളുകൾ തട്ടികൊണ്ടുപോയത്. സംഘത്തെ തടയാൻ ശ്രമിച്ച യുവാവിന്റെ മാതാവിനും പരിക്കുണ്ട്.

പത്തോളം പേരടങ്ങിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മാരകായുധങ്ങളുമായാണ് സംഘം എത്തിയത്. തുടർന്ന് യുവാവിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി ആക്രമിച്ചു. ശേഷം കാറിലേക്ക് കയറ്റിക്കൊണ്ടു പോവുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: പന്തീരാങ്കാവ് യുഎപിഎ കേസ്; ഉസ്‌മാൻ മാവോയിസ്‌റ്റ് കേരള അർബൻ ചുമതലയുള്ള നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE