കത്‌വ ഫണ്ട് വിവാദം; യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജിവച്ചു

By Desk Reporter, Malabar News
CK-Zubair
Ajwa Travels

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജിവച്ചു. കത്‌വ, ഉന്നാവോ ഫണ്ട് വിവാദത്തിന്റെ പശ്‌ചാത്തലത്തിലാണ് രാജി പ്രഖ്യാപനം.

ലീഗ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്ന് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജിക്കത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തേ കത്‌വ, ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് സമാഹരിച്ച തുകയില്‍ നിന്ന് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍, സംസ്‌ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് എന്നിവര്‍ വകമാറ്റിയതായി മുന്‍ ദേശീയ സമിതിയംഗം യൂസഫ് പടനിലം ആരോപിച്ചിരുന്നു.

അദ്ദേഹത്തിന്റെ പരാതിയില്‍ കുന്ദമംഗലം പോലീസ് ഐപിസി 420 പ്രകാരം വഞ്ചനാകുറ്റത്തിനു കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. അതേസമയം ഇതേപ്പറ്റി സുബൈറിന്റെയൊ മറ്റ് യൂത്ത് ലീഗ് നേതാക്കളുടെയോ പ്രതികരണം ലഭ്യമായിട്ടില്ല.

Also Read:  ഫിഷറീസ് മന്ത്രിയുടെ കോലം കടലിൽ മുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE