കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവച്ചു

By Team Member, Malabar News
KEAM 2021
Ajwa Travels

തിരുവനന്തപുരം : കേരള എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (കീം) മാറ്റിവച്ചു. ഈ മാസം 24ആം തീയതി മുതലാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ജെഇഇ മെയിൻ പരീക്ഷ ജൂലൈ അവസാനവാരം മുതൽ നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് കീം പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്.

അതേസമയം പരീക്ഷയുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ പരീക്ഷക്കായി അപേക്ഷിച്ച വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരവും തൽക്കാലത്തേക്ക് നിർത്തിവെച്ചു. അതിനുള്ള അവസരം പിന്നീട് ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

ജൂലൈ 11ആം തീയതിയാണ് ആദ്യം കീം പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഇത് ജൂലൈ 24ലേക്ക് മാറ്റിയത്. ഏകദേശം ഒന്നര ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷക്കായി അപേക്ഷ നൽകിയിട്ടുള്ളത്.

Read also : യൂറി: പ്രിവന്റീവ് ജനറ്റിക് ടെസ്‌റ്റ് രംഗത്തെ മലയാളി സ്‌റ്റാർട്ടപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE