റിപ്പബ്‌ളിക് ദിന പരേഡില്‍ ഇടംപിടിച്ച് കേരളത്തിന്റെ നിശ്‌ചല ദൃശ്യവും

By Staff Reporter, Malabar News
republic day parade
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ദിന പരേഡില്‍ നിശ്‌ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്ന സംസ്‌ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഇക്കുറി ഇടംപിടിച്ചു. കയര്‍ പ്രമേയമാക്കി ഉള്ളതാണ് കേരളത്തിന്റെ നിശ്‌ചലദൃശ്യം. നേരത്തെ 2018ലാണ് റിപബ്‌ളിക് ദിന പരേഡില്‍ കേരളം സാന്നിധ്യമറിയിച്ചത്.

സംസ്‌ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളുടെ നിശ്‌ചല ദൃശ്യങ്ങളുടെ എണ്ണത്തില്‍ കുറവു വരുത്തില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. കോവിഡ് വ്യാപനം മൂലമുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട് എങ്കിലും പതിവു പോലെ ഈ വിഭാഗത്തില്‍ നിന്ന് 17 നിശ്‌ചല ദൃശ്യങ്ങള്‍ ഉണ്ടാകും.

ജനുവരി 26ന് രാജ്‌പഥില്‍ നടക്കുന്ന റിപ്പബ്‌ളിക്ക് ദിന ആഘോഷങ്ങളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കോവിഡ് സാഹചര്യം ആയതിനാല്‍ പരേഡുകള്‍ നടത്തുന്നതിന് പ്രത്യേക പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്ന് സൈനിക വക്‌താവ് അറിയിച്ചിരുന്നു. നേരെത്തെ റിപ്പബ്‌ളിക്ക് ദിന സൈനിക പരേഡുകള്‍ക്കായി ഡെല്‍ഹിയില്‍ എത്തിയ 150ഓളം പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

Read Also: ഐഎഫ്എഫ്‌കെ ഫെബ്രുവരി 10 മുതൽ, നാല് മേഖലകളിലായി; മന്ത്രി എകെ ബാലന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE