മൽസരിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യം, ലതിക മൽസരിക്കട്ടെ; ഉമ്മൻ‌ചാണ്ടി

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ‌ചാണ്ടി. പാർട്ടി സ്‌ഥാനങ്ങൾ രാജിവെച്ച് ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര്യയായി മൽസരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര്യ സ്‌ഥാനാർഥിയായി ഒരാൾ മൽസരിക്കാൻ തീരുമാനിച്ചാൽ തടയാനാവില്ല. ലതിക സുഭാഷ് മൽസരിക്കട്ടെയെന്നും ഉമ്മൻ‌ചാണ്ടി പ്രതികരിച്ചു.

സ്‌ഥാനാർഥിത്വം നിഷേധിച്ചതിന് പിന്നാലെ പാർട്ടിസ്‌ഥാനങ്ങൾ രാജിവെച്ച ലതിക സുഭാഷ് ഇന്ന് വിളിച്ചുചേർത്ത കൺവെഷനിലാണ് സ്വതന്ത്ര്യ സ്‌ഥാനാർഥിയായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ചത്. താൻ ഇപ്പോഴും കോൺഗ്രസുകാരിയാണെന്നും മറ്റു പാർട്ടികളിലേക്ക് പോകില്ലെന്നും അവർ വ്യക്‌തമാക്കി.

വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവന്നത് മുതലുള്ള 30 വർഷത്തെ രാഷ്‌ട്രീയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് സ്വതന്ത്ര്യയായി മൽസരിക്കാനുള്ള തീരുമാനം ലതിക സുഭാഷ് പ്രഖ്യാപിച്ചത്.

Read also: കഴക്കൂട്ടത്ത് മൽസരിക്കാൻ തയ്യാർ, മൽസരം വിശ്വാസികൾക്കായി കടകംപള്ളിക്ക് എതിരെ; ശോഭാ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE