കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി ഇടതുസർക്കാർ

By Syndicated , Malabar News
kerala assembly election
Ajwa Travels

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഇടതു മുന്നണി സര്‍ക്കാര്‍ ഭരണത്തിലേക്ക്. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 94 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. 44 സീറ്റില്‍ യുഡിഎഫും രണ്ട് സീറ്റില്‍ എന്‍ഡിഎയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് എല്‍ഡിഎഫിന്റെ ലീഡ് നില.

കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് കാസര്‍കോട് ജില്ലകളില്‍ യുഡിഎഫ് മുന്നിട്ട് നിൽക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആകെയുള്ള 14 സീറ്റില്‍ 12ലും എല്‍ഡിഎഫ് മുന്നേറ്റം തുടരുകയാണ്. കൊല്ലത്ത് 11 സീറ്റില്‍ ഒമ്പതിടത്തും തൃശൂരില്‍ 13ല്‍ 12 ഇടത്തും കണ്ണൂരില്‍ 11ല്‍ ഒമ്പതിടത്തും എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്.

Read also: ആദ്യ ഫലം പുറത്ത്; പേരാമ്പ്രയിൽ ജയമാവർത്തിച്ച് ടിപി രാമകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE