ആദ്യ ഫലം പുറത്ത്; പേരാമ്പ്രയിൽ ജയമാവർത്തിച്ച് ടിപി രാമകൃഷ്‌ണൻ

By Desk Reporter, Malabar News
Ajwa Travels

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലം പുറത്തുവന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി മന്ത്രി ടിപി രാമകൃഷ്‌ണൻ വിജയിച്ചു. 6173 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടിപി രാമകൃഷ്‌ണൻ വിജയിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി സി എച്ച് ഇബ്രാഹിംകുട്ടിയെ ആണ് അദ്ദേഹം തോൽപ്പിച്ചത്.

ബിജെപി സ്‌ഥാനാർഥി കെവി സുധീർ ഇവിടെ മൂന്നാം സ്‌ഥാനത്താണ്. തുടർച്ചയായി രണ്ടാം തവണയാണ് ടിപി രാമകൃഷ്‌ണൻ വിജയിക്കുന്നത്. തിരുവമ്പാടി, ബാലുശ്ശേരി, ഉടുമ്പൻചോല എന്നിവിടങ്ങളിൽ എൽഡിഎഫ് സ്‌ഥാനാർഥികൾ വ്യക്‌തമായ ഭൂരിപക്ഷം നേടിക്കഴിഞ്ഞു.

അതേസമയം, സംസ്‌ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പിക്കുകയാണ്. 90 സീറ്റുകളിൽ എൽഡിഎഫ് സ്‌ഥാനാർഥികൾ മുന്നേറുന്ന കാഴ്‌ചയാണ്‌ കാണുന്നത്.

Also Read:  മട്ടന്നൂരില്‍ ശൈലജ ടീച്ചർ മുന്നേറുന്നു; 12000 കടന്ന് ലീഡ് നില

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE