മുഖ്യമന്ത്രിയും ഏഴു മന്ത്രിമാരും കോവിഡ് നെഗറ്റീവ്; നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കും

By Team Member, Malabar News
Malabar News _ Pinarayi Vijayan
Pinarayi Vijayan (Kerala CM)
Ajwa Travels

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴു മന്ത്രിമാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍,ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍, ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നീ ഏഴു മന്ത്രിമാരുടെ ഫലങ്ങളാണ് നെഗറ്റീവ് ആയത്. ഇവരെ കൂടാതെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി ജി പി ലോക്നാഥ് ബെഹ്റ എന്നിവരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് വ്യക്തമായി.

മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതോടെ കരിപ്പൂര്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിയും സംഘവും കൂടെ ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോവുകയായിരുന്നു. ശേഷം നടത്തിയ പരിശോധനയുടെ ഫലത്തിലാണ് എല്ലാവരും നെഗറ്റീവ് ആണെന്ന് അറിഞ്ഞത്. എങ്കിലും കോവിഡ് മാനദണ്ഡപ്രകാരമുള്ള നിരീക്ഷണ കാലയളവ് എല്ലാവരും പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE