തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,42,008 ആണ്. ഇതിൽ രോഗബാധ 17,466 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 15,247 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 66 പേർക്കാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം 12.3% ആണ്. ആകെ ചികിൽസയിൽ ഉള്ളത് 1,40,276 പേരാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 644
കണ്ണൂർ: 884
വയനാട്: 383
കോഴിക്കോട്: 2379
മലപ്പുറം: 2684
പാലക്കാട്: 1552
തൃശ്ശൂർ: 2190
എറണാകുളം: 1687
ആലപ്പുഴ: 914
കോട്ടയം: 833
ഇടുക്കി: 353
പത്തനംതിട്ട: 478
കൊല്ലം: 1263
തിരുവനന്തപുരം: 1222
സമ്പര്‍ക്ക രോഗികള്‍ 16,662 ഇന്നുണ്ട്. ഉറവിടം അറിയാത്ത 662 രോഗബാധിതരും, 1,40,276 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 64 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 95.4 ശതമാനമാണ്.ഇന്നത്തെ 17,466 രോഗബാധിതരില്‍ 78 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.
സമ്പര്‍ക്കത്തിലൂടെ 16,662 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 632 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 796 പേര്‍ക്കും, കോഴിക്കോട് 2354, മലപ്പുറം 2607, വയനാട് ജില്ലയില്‍ നിന്നുള്ള 370 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 1131 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2174 പേര്‍ക്കും, എറണാകുളം 1669, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 912 പേര്‍ക്കും, ഇടുക്കി 343, കോട്ടയം 784, കൊല്ലം ജില്ലയില്‍ നിന്നുള്ള 1255 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 468, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 1167 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
Film News: ഫൈനൽ പാക്കപ്പ് പറഞ്ഞ് ബേസിൽ; ‘മിന്നൽ മുരളി’ ഷൂട്ടിംഗ് പൂർത്തിയായി
ഇന്ന് കോവിഡില്‍ നിന്ന് മുക്തി നേടിയവര്‍ 15,247, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1012, കൊല്ലം 1460, പത്തനംതിട്ട 405, ആലപ്പുഴ 660, കോട്ടയം 495, ഇടുക്കി 205, എറണാകുളം 1306, തൃശൂര്‍ 2006, പാലക്കാട് 1124, മലപ്പുറം 2467, കോഴിക്കോട് 2019, വയനാട് 423, കണ്ണൂര്‍ 1040, കാസര്‍ഗോഡ് 625. ഇനി ചികിൽസയിലുള്ളത് 1,40,276 ഇതുവരെ ആകെ 31,14,716 പേര് കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 16,035 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള് 66 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 64 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 16, വയനാട് 9, പാലക്കാട്, കാസര്‍ഗോഡ് 8 വീതം, തൃശൂര്‍ 7, കൊല്ലം 6, പത്തനംതിട്ട 3, കോട്ടയം, മലപ്പുറം 2, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് രോഗബാധ.
Related News: കോവിഡ് ഇന്ത്യ; 39,972 രോഗമുക്തി, 39,742 രോഗബാധ, 535 മരണം
സംസ്ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,62,48,280 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
ടി.പി.ആര്. 5ന് താഴെയുള്ള 73, ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,35,768 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,540 പേര് വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 26,228 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2397 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Most Read: കർഷകരെ പിണക്കി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ; കരിങ്കൊടി പ്രതിഷേധം