കേരളത്തിന് പുതിയ റെയിൽവേ സോണില്ല; കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്

By Staff Reporter, Malabar News
ashwini vaishnav
മന്ത്രി അശ്വിനി വൈഷ്‌ണവ്
Ajwa Travels

ന്യൂഡെൽഹി: കേരളത്തിന് പുതിയ റെയിൽവേ സോണില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായി ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പുതിയ സോൺ അനുവദിക്കുന്നത് വരുമാനം ഉൾപ്പടെ നിരവധി വിഷയങ്ങൾ പരിഗണിച്ചാണെന്ന് പറഞ്ഞ മന്ത്രി കേരളത്തിന്റെ അപേക്ഷ പരിശോധിച്ചെങ്കിലും പ്രായോഗികമല്ലെന്ന് വ്യക്‌തമായതായി അറിയിച്ചു. കൂടാതെ തിരുവനന്തപുരം, മധുര ഡിവിഷനുകൾ ലയിപ്പിക്കാൻ നീക്കമില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ചേർത്ത് എറണാകുളം ആസ്‌ഥാനമാക്കി പുതിയ സോൺ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ റെയിൽവേ വികസനം വേഗത്തിലാക്കുന്നതിന് ആയിരുന്നു ഈ ആവശ്യം മുന്നോട്ട് വെച്ചത്. അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്തയക്കുകയും ചെയ്‌തിരുന്നു.

Most Read: പെഗാസസ്; സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മമതാ ബാനര്‍ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE