ആശ്വാസം; സംസ്‌ഥാനത്ത്‌ സ്വർണവില വീണ്ടും കുറഞ്ഞു

By Trainee Reporter, Malabar News
Gold Price Increased In Kerala
Rep. Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞതോടെ ഒരുപവൻ സ്വർണത്തിന്റെ വില 53,500 രൂപയിൽ താഴെയെത്തി. ഒരു പവന് 53,360 രൂപാ നിരക്കിലാണ് സംസ്‌ഥാനത്ത്‌ ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6670 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് വില കുറയാൻ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വർണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തിൽ വലയിൽ 360 രൂപയാണ് കുറഞ്ഞത്.

കേന്ദ്ര ബജറ്റിൽ കസ്‌റ്റംസ്‌ തീരുവ കുറച്ചതോടെ സ്വർണവിലയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ 4500 രൂപയോളമാണ് കുറഞ്ഞത്. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു. വിവാഹ സീസൺ ആയതിനാൽ സംസ്‌ഥാനത്തെ ജ്വല്ലറികളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 5530 രൂപയാണ്.

Most Read| പിവി അൻവറിന്റെ ആരോപണം; എഡിജിപി എംആർ അജിത് കുമാറിനെതിരെ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE