സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു; വിദ്യാഭ്യാസ മന്ത്രി

By Team Member, Malabar News
V Sivankutty
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ തുറക്കാൻ സംസ്‌ഥാനത്ത് ഒരുക്കങ്ങൾ ആരംഭിച്ചതായി വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയതായും, ഇതേ തുടർന്ന് മുന്നൊരുക്കങ്ങൾ തുടങ്ങാൻ ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിനായി വിദ്യാഭ്യാസ-തദ്ദേശ-ആരോഗ്യ വകുപ്പുകൾ ചേർന്നുള്ള സമിതിയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി. കൂടാതെ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടേതാകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം തന്നെ സുപ്രീം കോടതി റദ്ദാക്കിയ പ്ളസ് വൺ ക്‌ളാസുകളിലെ പരീക്ഷ ഓഫ്‌ലൈനായി തന്നെ നടത്താൻ അനുമതി നൽകണമെന്ന ആവശ്യവുമായി സംസ്‌ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കംപ്യൂട്ടറും ഇന്റര്‍നെറ്റും പല വിദ്യാര്‍ഥികള്‍ക്കും ഇല്ലാത്തത് പ്രതിസന്ധിയാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സംസ്‌ഥാനത്ത് നിലവിൽ ഒക്‌ടോബർ 4ആം തീയതി മുതൽ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Read also: പ്‌ളസ്‌ വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് ഉടൻ, തീയതികൾ അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE