തിരുവനന്തപുരം: അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ തുടങ്ങുമെന്നും വൻ തുക ഫീസ് വാങ്ങുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനായി അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്‌ടറെ ചുമതല പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അംഗീകാരം ഇല്ലാത്ത സ്‌കൂളുകളുടെ കണക്കെടുക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. വൻ തുക ഫീസ് വാങ്ങിയാൽ കർശന നടപടി സ്വീകരിക്കും. ഫയലുകൾ പിടിച്ചുവെക്കുന്നത് നിയമപരമല്ലാത്തതാണെന്നും ഇത്തരം ഉദ്യോഗസ്‌ഥരുടെ പേര് പരസ്യപ്പെടുത്തുന്നത് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ടിസി കിട്ടാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിയുടെയും പഠനം മുടങ്ങില്ല. സ്‌കൂളുകളുടെ സമഗ്ര വികസനമാണ് ലക്ഷ്യം. ഇതിനായി അക്കദമിക് മാസ്‌റ്റർ പ്ളാൻ തയ്യാറാക്കും. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യുന്നതടക്കമുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കി.
Most Read: ഇടുക്കി മൂലമറ്റം വെടിവെപ്പ്; തോക്ക് കണ്ടെത്തി-പരിക്കേറ്റ പ്രദീപിന്റെ കരളിൽ വെടിയുണ്ട