പ്‌ളസ്‌ വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്റ് ഉടൻ, തീയതികൾ അറിയാം

By News Desk, Malabar News
Plus One Admission
Representational Image
Ajwa Travels

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ അലോട്ട്മെന്റുകൾ ഉടൻ. ട്രയൽ അലോട്ട്മെന്റ് സെപ്‌റ്റംബർ 13നും ആദ്യ അലോട്ട്മെന്റ് സെപ്‌റ്റംബർ 21നും പുറത്തുവരും. സെപ്‌റ്റംബർ 21 മുതൽ കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

സ്‌കൂളുകളിൽ ഹാജരാകാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ വഴി പ്രവേശനം നൽകാനാണ് തീരുമാനം. ട്രയൽ അലോട്ട്മെന്റ് സെപ്‌റ്റംബർ 13 രാവിലെ 9 മണിയോടെ പ്രസിദ്ധീകരിക്കും. admission.dge.kerala.gov.in എന്ന ലിങ്കിലൂടെ ഹയർ സെക്കണ്ടറി അഡ്‌മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്‌ത ശേഷം Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ഫലം പരിശോധിക്കാവുന്നതാണ്.

ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ /എയ്‌ഡഡ് ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ ഹെൽപ്‌ ഡെസ്‌കുകളിൽ നിന്നും തേടാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിച്ച ശേഷം ആവശ്യമായ തിരുത്തലുകൾ അല്ലെങ്കിൽ ഉൾപ്പെടുത്തലുകൾ വരുത്തി സെപ്‌റ്റംബർ 16ന് വൈകിട്ട് 5 മണിക്കുള്ളിൽ ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും.

ഈ വർഷം 3,94,457 പ്ളസ്‌ വൺ സീറ്റുകളാണ് സംസ്‌ഥാനത്തുള്ളത്. ഇതുവരെയും അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് മുഖ്യ അലോട്ട്മെന്റിന് ശേഷം സപ്‌ളിമെന്ററി അലോട്ട്മെന്റിൽ അപേക്ഷകൾ സമർപ്പിക്കാം. കഴിഞ്ഞ വർഷങ്ങളിലെ ശരാശരി കണക്ക് അനുസരിച്ച് മറ്റു കോഴ്‌സുകളിലേക്ക് വിദ്യാർഥികൾ പോകും എന്നുള്ളതിനാൽ അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് സീറ്റുകൾ അവസരം നൽകാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രദേശത്ത് സീറ്റുകൾ കുറവുണ്ടെങ്കിൽ അതിനുള്ള പരിഹാരം കാണുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Also Read: സിന്ധുവിന്റെ കൊലപാതകം; തെളിവുകൾ തേടി അന്വേഷണസംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE