നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നടപടികള്‍ തുടങ്ങുന്നു; 6 പ്രതികളും ഹാജരാകണം

By Web Desk, Malabar News
Niyamasabha ruckus case
Ajwa Travels

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നു. മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള 6 പ്രതികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇന്ന് ഹാജരാകണം. പ്രതികള്‍ ഹാജരായാല്‍ കുറ്റപത്രം ഇന്ന് തന്നെ വായിച്ച് കേള്‍പ്പിക്കും. ഇതോടെ വിചാരണ നടപടികള്‍ തുടങ്ങും.

അതേസമയം വിടുതല്‍ ഹരജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. നിയമസഭ കയ്യാങ്കളി കേസില്‍ ആറ് വര്‍ഷം പിന്നിടുമ്പോഴാണ് വിചാരണ നടപടികള്‍ തുടങ്ങാനൊരുങ്ങുന്നത്.

പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്‌റ്റര്‍, സികെ സദാശിവന്‍ എന്നിവരുടെ വിടുതല്‍ ഹരജികള്‍ തള്ളിയ തിരുവനന്തപുരം സിജെഎം കോടതി എല്ലാവരോടും ഇന്ന് ഹാജരാകാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Also Read: കാലാവസ്‌ഥ പ്രതികൂലം; ഇന്നും ട്രെയിനുകള്‍ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE