നബിദിനം; ആത്‌മീയ നിറവിൽ ജില്ലയിലെ മീലാദ് റാലികൾ

കേരള മുസ്‌ലിം ജമാഅത്തും അനുബന്ധ സംഘടനകളും പ്രവാചക സ്‌നേഹം വിളംബരം ചെയ്‌തു ജില്ലയിലെ സുപ്രധാന കേന്ദ്രങ്ങളിൽ നടത്തിയ മീലാദ് റാലികളിൽ ആയിരങ്ങളാണ് അണിനിരന്നത്. പ്രവാചക പ്രകീർത്തനങ്ങളും സ്വലാതുകളുമായി ആത്‌മീയാനുഭൂതി പകർന്നു നടക്കുന്ന നബിദിന ക്യാമ്പയിൻ ഒക്‌ടോബർ 15വരെ തുടരും

By Trainee Reporter, Malabar News
Kerala Mulsim Jamaath Milad Rally

മലപ്പുറം: മദ്ഹ് ഗീതങ്ങൾ കൊണ്ട് പ്രവാചകാനുരാഗം വിളബരം ചെയ്‌തു നടത്തിയ മീലാദ് റാലികൾ (Milad-e-Sherif) ജില്ലയിൽ ആത്‌മീയ നിർവൃതി സൃഷ്‌ടിച്ചു. പരന്നൊഴുകിയ സോൺ മീലാദ് റാലികളിൽ ശുഭ്ര വസ്‌ത്രധാരികളായ ആയിരങ്ങളാണ് വിവിധയിടങ്ങളിൽ പങ്കെടുത്തത്.

കേരള മുസ്‌ലിം ജമാഅത്ത്‌ തിരുനബിയുടെ സ്‌നേഹലോകം എന്ന വാക്യത്തെ അടിസ്‌ഥാനമാക്കി നടത്തിയ ക്യാമ്പയിനിൽ ജില്ലയിലെ 23 കേന്ദ്രങ്ങളിലാണ് റാലികളും അനുബന്ധ പരിപാടികളും നടന്നത്. വൈകീട്ട് നാലര മണിക്ക് നടന്ന മീലാദ് റാലികള്‍ പ്രവാചാകധ്യാപന പ്രകീർത്തനങ്ങളാലും മഹദ് സന്ദേശങ്ങളാലും വിശ്വാസികൾക്കാവേശമായി.

പൊന്നാനി, എടക്കര, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, പാങ്ങ്, ചട്ടിപ്പറമ്പ്, മഞ്ചേരി ഈസ്‌റ്റ്‌ പയ്യനാട്, വെസ്‌റ്റ് മഞ്ചേരി ടൗൺ, അരീക്കോട്, പരപ്പനങ്ങാടി അരിയല്ലൂർ ആക്കോട്, കൊണ്ടോട്ടി, കൊട്ടപ്പുറം, തലപ്പാറ, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍, താനൂര്‍ വൈലത്തൂർ, പെരുമ്പടപ്പ്, ഐക്കരപ്പടി, കല്ലിങ്ങൽ തേഞ്ഞിപ്പലം, വളാഞ്ചേരി നീരോൽപാലം, തിരൂർ ടൗൺ, തിരൂരങ്ങാടി വേങ്ങര എന്നീ കേന്ദ്രങ്ങളിലാണ് മീലാദ് റാലികള്‍ നടന്നത്.

കേരള മുസ്‌ലിം ജമാഅത്തും ബന്ധപ്പട്ട സംഘടനകളിലെ പതിനായിരക്കണക്കിന് അംഗങ്ങളും പങ്കെടുത്ത റാലികളിൽ മനുഷ്യ ഹൃദയങ്ങളിൽ സമാധാനവും കാരുണ്യവും നിറച്ചു പരസ്‌പര സാഹോദര്യം വളർത്താനുള്ള സന്ദേശങ്ങളാണ് നിറഞ്ഞത്.

Kerala Mulsim Jamaath Milad Rallyകാരുണ്യത്തിന്റെ കേദാരമായ പ്രവാചകനെ സമൂഹമധ്യേ അവമതിക്കുന്നവർക്ക് ചൂട്ട് പിടിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ വിശ്വാസികളും ജനാധിപത്യ സമൂഹവും ഒന്നിച്ച് പ്രതിരോധം തീർക്കണം -കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു. മദ്യമയക്കുമരുന്നുകളെ ഉൻമൂലനം ചെയ്യാൻ സമൂഹത്തോടൊപ്പം ഭരണാധികാരികളും മുന്നോട്ട് വരാൻ തയ്യാറാകണമെന്നും ഇദ്ദേഹം ഉണർത്തി.

മദ്യവും ലോട്ടറിയും ഉൾപ്പടെയുള്ള വരുമാന മാർഗത്തിന്റെ പേരിൽ നാട്ടിൽ അനുദിനം നടക്കുന്ന അരും കൊലകളെ നമുക്കാർക്കും വിസ്‌മരിക്കാൻ ആകില്ലെന്നും കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ചൂണ്ടികാണിച്ചു. കേരള മുസ്‌ലിം ജമാഅത്ത്‌ നിലമ്പൂർ സോൺ കമ്മിറ്റിക്കൊപ്പം മജ്‌മഅ് അക്കാദമിയും സംയുക്‌തമായി നടത്തിയ മീലാദ് റാലിക്ക് സമാപനം കുറിച്ച് ചന്തക്കുന്നിൽ നടന്ന സംഗമം ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

പ്രവാചകാധ്യാപനങ്ങളും അവിടുത്തോടുള്ള സ്‌നേഹവും കൂടുതലായി പ്രചരിപ്പിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണന്നും ഇദ്ദേഹം പറഞ്ഞു. ഒക്‌ടോബർ 15വരെ നടക്കുന്ന ക്യാമ്പയിൻ ഭാഗമായി 24ന് ഞായർ വൈകിട്ട് 4 മണിക്ക് കോട്ടക്കലിൽ ജില്ലാതല സെമിനാര്‍ നടക്കുമെന്നും സംഘാടകർ അറിയിച്ചു.

Kerala Mulsim Jamaath Milad Rallyവണ്ടുരിൽ സംസ്‌ഥാന സെക്രട്ടറി കെ അബ്‌ദുറഹ്‌മാൻ ഫൈസിയും വേങ്ങരയിൽ ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്‌ദുറഹ്‌മാൻ സഖാഫിയും എടക്കരയിൽ ജില്ലാ സെക്രട്ടറി അലവിക്കുട്ടി ഫൈസിയും പെരിന്തൽമണ്ണയിൽ കെകെഎസ്‌ തങ്ങളും, മലപ്പുറത്ത് സംസ്‌ഥാന സെക്രട്ടറി പിഎം മുസ്‌തഫ കോഡൂരും അരിക്കോട് ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്‍ലിയാരും സികെയു മൗലവി കൊണ്ടോട്ടിയും പൊന്നാനിയിൽ യൂസുഫ് ബാഖവിയും റാലികൾ ഉൽഘാടനം ചെയ്‌തു.

പികെഎം സഖാഫി ഇരിങ്ങല്ലൂർ, മുഹമ്മദ് പറവൂർ, ബശീർ ഹാജി പടിക്കൽ, മുഹമ്മദ് ഹാജി, പിഎസ്‌കെ ദാരിമി, അലിയാർ കക്കാട്, കെടി ത്വാഹിർ സഖാഫി, കെപി ജമാൽ കരുളായി, ബശീർ ചെല്ലക്കൊടി വിവിധ സോണുകളിൽ റാലിക്ക് നേതൃത്വം നൽകി.

Kerala Mulsim Jamaath Milad Rallyമൗലീദ് സദസുകള്‍, പ്രഭാഷണങ്ങള്‍, മദ്‌റസ സ്‌ഥാപനങ്ങളുടെ കീഴില്‍ മീലാദ് സന്ദേശ ജാഥകള്‍, അങ്ങാടി മൗലീദ്, വിവിധ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നബിദിനത്തോട് അനുബന്ധമായി നടക്കുന്നുണ്ടെന്നും മുഴുവൻ വീടുകളിലും പ്രവാചക പ്രകീർത്തന സദസുകളും സംഘടിപ്പിക്കുന്നതായും സ്‌ഥാപന മഹല്ലുകൾ കേന്ദ്രീകരിച്ച് അന്നദാനവും സൗഹൃദ സംഗമങ്ങളും നടക്കുന്നുണ്ടെന്നും കേരള മുസ്‌ലിം ജമാഅത്ത്‌ പറഞ്ഞു.

MOST READ | വന്ദേഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE