കേരള പോലീസിന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്‌തു

By Desk Reporter, Malabar News
Kerala Police's Twitter page hacked
Ajwa Travels

തിരുവനന്തപുരം: കേരള പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. 3.14 ലക്ഷം പേർ ട്വിറ്ററിൽ പിന്തുടരുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ‘ഓക്ക് പാരഡൈസ്’ എന്ന ഹാക്കേഴ്‌സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തിരിക്കുന്നത്‌.

2013 സെപ്റ്റംബർ മുതൽ സജീവമായ അക്കൗണ്ടാണ് ഇത്. രാത്രി 8 മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഇതിനോടകം റീട്വീറ്റ് ചെയ്‌തിട്ടുണ്ട്‌.

കേരള പോലീസ് പോസ്‌റ്റ് ചെയ്‌തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്കർമാർ പേജിൽ നിന്ന് നീക്കം ചെയ്‌തിരിക്കുകയാണ്. ഹാക്ക് ചെയ്‌തവർ ‘ഓക്ക് പാരഡൈസ്’ എന്നാണ് അക്കൗണ്ടിന് പേര് നൽകിയിരിക്കുന്നത്. എൻഎഫ്‌ടി വിപണനം ആണ് ഇപ്പോൾ ഇതിലൂടെ നടക്കുന്നത്.

Most Read:  കെടി ജലീലിന്റെ പരാതി; സ്വപ്‌നക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE