സംസ്‌ഥാനത്തിന് 4.91 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

By Staff Reporter, Malabar News
covid vaccination kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 4,91,180 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 4,61,180 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 30,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.

തിരുവനന്തപുരത്ത് 1,56,150 ഡോസ്, എറണാകുളത്ത് 1,81,550 ഡോസ്, കോഴിക്കോട് 1,23,480 ഡോസ് എന്നിങ്ങനെയാണ് കോവിഷീല്‍ഡ് വാക്‌സിൻ ലഭ്യമായത്. കോവാക്‌സിന്‍ തിരുവനന്തപുരത്താണ് ലഭ്യമായതെന്നും മന്ത്രി അറിയിച്ചു.

അതേസമയം സംസ്‌ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷൻ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നാം ഡോസ് വാക്‌സിനേഷൻ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന പൗരൻമാരിൽ കുറേപ്പേർ വാക്‌സിൻ എടുക്കാൻ വിമുഖത കാട്ടുകയാണെന്നും ഈ പ്രവണത ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

സംസ്‌ഥാനത്ത് ഒരു കോടിയിലധികം പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Most Read: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം; തുക സംസ്‌ഥാനങ്ങൾ കണ്ടെത്തണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE