ഓക്‌സിജൻ ക്ഷാമം: കേരളം ഡെൽഹിയെ സഹായിക്കണം; രമേശ് ചെന്നിത്തല

By Syndicated , Malabar News
ramesh chennithala
രമേശ് ചെന്നിത്തല
Ajwa Travels

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഓക്‌സിജൻ പ്രതിസന്ധി നേരിടുന്ന ഡെൽഹിയെ കേരളം സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്‌സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡെൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആവശ്യപ്പെട്ടു.

‘ഏകദേശം പത്തു ലക്ഷം മലയാളികള്‍ക്ക് ആശ്രയമരുളുന്ന നമ്മുടെ ഡെല്‍ഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തില്‍ കൂടെ കടന്നു പോവുകയാണ്. നൂറുകണക്കിന് ആള്‍ക്കാര്‍ ഓക്‌സിജന്റെ അഭാവംമൂലം പിടഞ്ഞു മരിക്കുകയാണ്. കേരളത്തില്‍ നിന്ന് ഒരു എയര്‍ ലോഡ് ഓക്‌സിജന്‍ എങ്കിലും എത്തിക്കാനായാല്‍ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനാവും’, ചെന്നിത്തല ഫേസ്ബുക് പോസ്‌റ്റിൽ പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഉൽപ്പാദിപ്പിക്കാൻ കഴിവുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും ഭാവിയിലെ എമര്‍ജന്‍സി കൂടി കണക്കിലെടുത്ത് സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിക്കണമെന്നും ചെന്നിത്തല വ്യക്‌തമാക്കി.

Read also: കോവിഡ് രണ്ടാം തരംഗം; കേന്ദ്രത്തിനെതിരെ ആർഎസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE