രാഷ്‌ട്രീയ പാർട്ടിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നു. കർഷക സംഘടനകളെ ചേർത്താണ് രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്നത്. കേരള കർഷക വ്യാപാരി പാർട്ടി എന്നായിരിക്കും പാർട്ടിയുടെ പേര്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനാണ് ഇവരുടെ തീരുമാനം.

ഒരു ലക്ഷം പേരെ അണിനിരത്തി ഈ മാസം പാർട്ടി പ്രഖ്യാപിക്കും. പത്തരലക്ഷം അംഗങ്ങളുടെ ഏകോപന സമിതിക്ക് പ്രധാന രാഷ്‌ട്രീയ പാർട്ടിയായി വളരാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. പാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി കർഷക സംഘടനകളുമായി ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.

കൃഷിക്കാരും ചെറുകിട കച്ചവടക്കാരുമാണ് രാജ്യത്തെ മുഴുവൻ നയിക്കുന്ന സാമ്പത്തിക ശേഷിയെന്ന് ഏകോപന സമിതി സംസ്‌ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ പറഞ്ഞു. അവന്റെ കൈ അവന്റെ തലക്കുവെച്ച് ഉറങ്ങണം അതിനാണ് പാർട്ടി ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണികളോട് നിലവിൽ സമദൂര നയമാണ്. ഇവരുമായി ചർച്ചകൾക്കായുള്ള വാതിൽ അടക്കേണ്ടെന്നാണ് സംഘടനയുടെ നിലവിലെ തീരുമാനം.

Read also: കോഴിക്കോട് മിനി ലോറി അപകടത്തില്‍പ്പെട്ട് അഞ്ഞൂറോളം കോഴികള്‍ ചത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE