കോണ്‍ഗ്രസിന് പുരുഷാധിപത്യ ചിന്തയെന്ന് ഖുശ്ബു

By Syndicated , Malabar News
Khushboo_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഖുശ്ബു സുന്ദര്‍. ബി ജെ പിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് ഖുശ്ബു കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചത്. കോണ്‍ഗ്രസിലുള്ള ആളുകള്‍ സ്‍ത്രീ വിദ്വേഷികളും പുരുഷാധിപത്യ ചിന്തയില്‍ കഴിയുന്നവരുമാണ്, പാര്‍ട്ടിയില്‍ കാര്യങ്ങള്‍ നല്ല രീതിയിലല്ല നടക്കുന്നതെന്ന് ഖുശ്ബു പറഞ്ഞു.

താന്‍ കോണ്‍ഗ്രസിനൊപ്പം ആറ് വര്‍ഷക്കാലം ഉണ്ടായിരുന്നെന്നും പാര്‍ട്ടി എടുത്ത എല്ലാ തീരുമാനങ്ങളും താന്‍ അംഗീകരിച്ചിരുന്നു, എന്നാല്‍ തങ്ങളെക്കാളും വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒരു സ്‍ത്രീയെ അംഗീകരിക്കാന്‍ പുരുഷാധിപത്യ ചിന്തയില്‍ കഴിയുന്ന പാര്‍ട്ടിക്കകത്തെ ആളുകള്‍ക്ക് കഴിഞ്ഞില്ലെന്ന്  ഖുശ്‌ബു വ്യക്‌തമാക്കി

പാര്‍ട്ടിയുമായി ഇനിയും യോജിച്ചു പോകാന്‍ സാധിക്കില്ലെന്ന നിലപാട് വ്യക്‌തമാക്കി കൊണ്ടാണ് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി കത്ത് സമര്‍പ്പിച്ചത്. പാര്‍ട്ടിക്കുള്ളിലെ അടിച്ചമര്‍ത്തലുകളും, ജനസമ്മതിയില്ലാത്ത ആളുകള്‍ പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ മുന്നിട്ടു നില്‍ക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കത്തില്‍ വ്യക്‌തമാക്കിയിരുന്നത്.

Read also: ഖുശ്ബു ഇനി മുതല്‍ ബിജെപിയില്‍; അംഗത്വം സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE