രാജ്യത്ത് 3 ലക്ഷം വാഹനങ്ങളുടെ വിൽപന പൂർത്തിയാക്കി കിയ മോട്ടോഴ്‌സ്

By Staff Reporter, Malabar News
KIA-Seltos
കിയ സെൽറ്റോസ്
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് വില്‍പന ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അതിവേഗം വളരുന്ന കാര്‍ നിര്‍മാണ കമ്പനികളിൽ ഒന്നായി മാറുകയാണ് കിയ മോട്ടോഴ്‌സ്. വിപണിയില്‍ എത്തിച്ചിരിക്കുന്ന മോഡലുകളെല്ലാം തന്നെ അതിവേഗം വിറ്റഴിക്കപ്പെട്ട ചരിത്രമുള്ള കിയക്ക് ഇന്ന് ഇന്ത്യൻ വിപണിയിൽ പകരം വയ്‌ക്കാനില്ലാത്ത സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ മറ്റൊരു അപൂർവ നേട്ടവുമായി കമ്പനി മുന്നോട്ട് കുതിക്കുകയാണ്. ഇന്ത്യൻ വിപണിയില്‍ 3 ലക്ഷം യൂണിറ്റ് വില്‍പനയെന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി അറിയിച്ചിരിക്കുകയാണ്. കേവലം രണ്ട് വർഷത്തിനുള്ളിലാണ് ഇത്രയും മികച്ച നേട്ടത്തിലേക്ക് കൊറിയൻ കമ്പനി എത്തിയിരിക്കുന്നത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ 3 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചുവെന്നും, തങ്ങളുടെ ഫ്‌ളാഗ്‌ഷിപ്പ് മോഡലായ കിയ സെല്‍റ്റോസിനും, ഒപ്പം സോനെറ്റിനും ആവശ്യക്കാർ വര്‍ധിച്ചുവെന്നും കമ്പനിയുടെ പ്രസ്‌താവനയില്‍ പറയുന്നു. വൈകാതെ കൂടുതൽ മോഡലുകൾ വിപണിയിൽ ഇറക്കാനാണ് കമ്പനിയുടെ തീരുമാനം.

Read Also: റിവഞ്ച് ത്രില്ലര്‍ ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ ഒടിടിയിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE