തമിഴ്‌നാട്ടിൽ കണ്ടെത്തിയത് കിരണിന്റെ മൃതദേഹം; സ്‌ഥിരീകരിച്ചു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം നരുവാംമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്‌ഥിരീകിരിച്ചു. ഡിഎന്‍എ ഫലത്തിലാണ് മൃതദേഹം സ്‌ഥിരീകരിച്ചത്. പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചു. ജൂലൈ 13ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് അജ്‌ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് തിരുവനന്തപുരം ആഴിമലയില്‍നിന്ന് കാണാതായ കിരണിന്റേതാണെന്ന് സംശയം നേരത്തെയുണ്ടായിരുന്നു.

പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഇതിനിടെ രക്ഷപ്പെടാനായി കിരണ്‍ കടല്‍ത്തീരത്തേക്ക് ഓടിയെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന ചില സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. കിരണിനെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും ബൈക്കും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുളച്ചല്‍ പോലീസ് കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹം കിരണിന്റേതാണെന്ന് സ്‌ഥിരീകരിച്ചതോടെ പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണ്‍ എങ്ങനെ മരിച്ചുവെന്ന ചോദ്യത്തിന് പോലീസ് ഉത്തരം കണ്ടെത്തേണ്ടി വരും.

Most Read: മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വധഭീഷണി; കേസില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE