കേന്ദ്ര നിയമമന്ത്രി സ്‌ഥാനത്ത്‌ നിന്ന് കിരൺ റിജിജുവിനെ മാറ്റി

അർജുൻ റാം മേഘ്‌വാൾ പകരം നിയമമന്ത്രിയാകും. രാജസ്‌ഥാനിൽ നിന്നുള്ള പ്രമുഖ ബിജെപി തേവനാണ് അർജുൻ റാം മേഘ്‌വാൾ. ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് കിരൺ റിജിജുവിന് നൽകിയിരിക്കുന്നത്.

By Trainee Reporter, Malabar News
Kiren Rijiju
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര നിയമമന്ത്രി സ്‌ഥാനത്ത്‌ നിന്ന് കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഘ്‌വാൾ പകരം നിയമമന്ത്രിയാകും. രാജസ്‌ഥാനിൽ നിന്നുള്ള പ്രമുഖ ബിജെപി തേവനാണ് അർജുൻ റാം മേഘ്‌വാൾ. ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് കിരൺ റിജിജുവിന് നൽകിയിരിക്കുന്നത്. 2021 ജൂലൈ എട്ടിനാണ് കേന്ദ്ര നിയമമന്ത്രിയായി കിരൺ റിജിജു സ്‌ഥാനമേൽക്കുന്നത്.

അതിന് മുൻപ് 2019 മുതൽ അദ്ദേഹം യുവജനകാര്യ സഹമന്ത്രി ആയിരുന്നു. അതേസമയം, മന്ത്രിസഭയിൽ അഴിച്ചുപണി ഇല്ലാതെ റിജിജുവിനെ മാത്രം പെട്ടെന്ന് മാറ്റാൻ കാരണം എന്തെന്ന് വ്യക്‌തമല്ല. സുപ്രീം കോടതി ജഡ്‌ജി നിയമനവുമായി ബന്ധപ്പെട്ടും കൊളീജിയം രീതിക്കെതിരെയും തുടർച്ചയായി വിമർശനങ്ങൾ കിരൺ റിജിജു ഉന്നയിച്ചിരുന്നു.

Most Read: ചർച്ചകൾക്ക് വിരാമം; കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ- ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE