‘ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരളത്തിൽ നിന്നും മാറ്റില്ല’; നിയമമന്ത്രി

By News Desk, Malabar News
Kiren Rijiju
Ajwa Travels

ഡെൽഹി: ലക്ഷദ്വീപിന്റെ നിയമപരമായ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നിർദ്ദേശമില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ലോക്‌സഭയിലെ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

നിലവിൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷനിൽ നിന്ന് നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു. എംപിമാരായ ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും ഇതേ ചോദ്യം ഉന്നയിച്ച് നോട്ടീസ് നൽകിയിരുന്നു.

അതേസമയം സുപ്രീം കോടതിയിലടക്കം രാജ്യത്ത് 454 ജഡ്‌ജിമാരുടെ കുറവുണ്ടെന്ന് നിയമമന്ത്രി അറിയിച്ചു. ലോക്‌സഭയിൽ ബെന്നി ബെഹനാൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. നിലവിൽ സുപ്രീം കോടതിയിൽ മാത്രമായി എട്ട് ജഡ്‌ജിമാരുടെ കുറവാണുള്ളത്. കേരളത്തിൽ 10 ജഡ്‌ജിമാരുടെ കുറവുണ്ടെന്നും മന്ത്രി അറിയിച്ചു.

Also Read: ഒരാഴ്‌ചക്കിടെ കോവിഡ് മരണങ്ങൾ 21 ശതമാനം വർധിച്ചു; ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE