ഡെൽഹി: ലഖിംപൂര്‍ ഖേരി കർഷക കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ മഹാപഞ്ചായത്ത് ഇന്ന് ലഖ്‌നൗവിൽ ചേരും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ മഹാപഞ്ചായത്ത് ചേരുന്നത്.
അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയടക്കം 13 പേരെയാണ് ലഖിംപൂര്‍ കർഷക കൊലപാതക കേസിൽ ഉത്തർപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. അജയ് മിശ്ര മന്ത്രി ആയിരിക്കുമ്പോൾ കേസ് അന്വേഷണം ശരിയായ രീതിയിൽ പോകില്ലെന്നാണ് കർഷകർ പറയുന്നത്.
അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് ഒക്‌ടോബർ 12ന് കർഷക സംഘടനകൾ രാജ്യവ്യാപക ട്രെയിൻ തടയലും നടത്തിയിരുന്നു. മഹാപഞ്ചായത്തിനോട് അനുബന്ധിച്ച് കർശന സുരക്ഷയാണ് ലഖ്‌നൗവിൽ ഒരുക്കിയിരിക്കുന്നത്.
Read Also: മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ജലനിരപ്പ് ഉയർന്നു