പ്രകാശ് ജാവദേക്കർക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെകെ രാഗേഷ്

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർക്ക് എതിരെ കെകെ രാഗേഷ് എംപി അവകാശ ലംഘന നോട്ടീസ് നൽകി. വയനാട്ടിലെ പരിസ്‌ഥിതി ദുർബല പ്രദേശങ്ങൾ നിർണയിച്ച് വിജ്‌ഞാപനം ഇറക്കിയ വിഷയത്തിൽ രാജ്യസഭയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിധം മറുപടി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.

കരട് വിജ്‌ഞാപനത്തിൽ ഭേദഗതി വരുത്താൻ സംസ്‌ഥാന സർക്കാർ നിർദേശം സമർപ്പിച്ചില്ലെന്നാണ് മന്ത്രി കഴിഞ്ഞദിവസം മറുപടി നൽകിയത്. സംസ്‌ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് കരട് വിജ്‌ഞാപനം ഇറക്കിയതെന്നും മന്ത്രി തെറ്റിദ്ധരിപ്പിച്ചു. വിജ്‌ഞാപനം ഇറങ്ങിയ ശേഷം അതിനെ ശക്‌തമായി എതിർത്ത് മുഖ്യമന്ത്രി കത്തയച്ച കാര്യം കേന്ദ്രമന്ത്രി മറച്ചുവെക്കുകയും ചെയ്‌തു. സംസ്‌ഥാന വനം-വന്യജീവി വകുപ്പ് കൃത്യസമയത്ത് കേന്ദ്ര സർക്കാരിന് ഭേദഗതി നിർദേശം സമർപ്പിച്ചിട്ടുമുണ്ട്.

മന്ത്രിയുടെ മറുപടി തെറ്റിദ്ധാരണ പടർത്തുന്നതും നിജസ്‌ഥിതി അറിയാനുള്ള പാർലമെന്റ് അംഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതുമാണ്. സംസ്‌ഥാന സർക്കാർ സമർപ്പിച്ച നിർദേശത്തിന്റെ കോപ്പി സഹിതമാണ് കെകെ രാഗേഷ് മന്ത്രിക്ക് എതിരെ അവകാശലംഘന നോട്ടീസ് നൽകിയത്.

Read also: ജനശതാബ്‌ദി പിന്നോട്ടോടി; ജീവൻ പണയം വെച്ച് യാത്രക്കാർ; ലോക്കോ പൈലറ്റിനും ഗാർഡിനും സസ്‌പൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE