‘കേരളത്തിലെ സ്‌കൂളുകളാണ് ഏറ്റവും മികച്ചത്, മറ്റിടങ്ങളിൽ കാലിത്തൊഴുത്തിന് സമാനം’

മറ്റു സംസ്‌ഥാനങ്ങളിലൊക്കെ ജോലി ചെയ്‌തിട്ടുണ്ടെങ്കിലും അവിടങ്ങളിലൊന്നും കേരളത്തിലെ സ്‌കൂളുകളുടെ സൗകര്യങ്ങളോ മികവോ ഉള്ളവ കണ്ടിട്ടില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ പറഞ്ഞു.

By Trainee Reporter, Malabar News
S Shyamsundar
Ajwa Travels

കൊച്ചി: മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ സ്‌കൂളുകളാണ് ഏറ്റവും മികച്ചതെന്നും ഇവിടെ ജനിച്ചത് ഭാഗ്യമാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. മറ്റു സംസ്‌ഥാനങ്ങളിലൊക്കെ ജോലി ചെയ്‌തിട്ടുണ്ടെങ്കിലും അവിടങ്ങളിലൊന്നും കേരളത്തിലെ സ്‌കൂളുകളുടെ സൗകര്യങ്ങളോ മികവോ ഉള്ളവ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

”കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ. ഞാൻ 10-13 വർഷക്കാലം ആന്ധ്രയിലും തെലങ്കാനയിലും ജോലി ചെയ്‌തിട്ടുണ്ട്‌. കേരളത്തിലെ സർക്കാർ സ്‌കൂളുകൾ പോലെ ഒരു സ്‌കൂള് പോലും ഈ സംസ്‌ഥാനങ്ങളിൽ കണ്ടിട്ടില്ല.

അയൽ സംസ്‌ഥാനമായ ഒഡീഷയിൽ പോയിട്ടുണ്ട്. അവിടെ പട്ടിണി അങ്ങനെ തന്നെ ദൃശ്യമാണ്. ഇന്നും ഓല കെട്ടി കുടിലുകളിൽ താമസിക്കുന്നവരാണ് അവിടെയുള്ളത്. ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥയിൽ ബീമാരു സ്‌റ്റേറ്റ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുറെ സംസ്‌ഥാനങ്ങൾ ഉണ്ട്. ബീമാർ എന്ന് രോഗം. രോഗം പിടിച്ച സംസ്‌ഥാനങ്ങൾ എന്നതിനോടാണ് ഇവയെ ഉപമിക്കുന്നത്.

ബിഹാർ, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളെയാണ് ഇങ്ങനെ വിശേഷിപ്പിക്കാറ്. രാജ്യത്തെ ഏറ്റവും വികസനം കുറഞ്ഞ, പട്ടിണിപ്പാവങ്ങളുള്ള സംസ്‌ഥാനങ്ങളാണിവ. ഇവിടെയെല്ലാം ഞാൻ തിരഞ്ഞെടുപ്പ് നിരീക്ഷകനായി പോയിട്ടുണ്ട്. അവിടെ നിന്ന് മറ്റു ജില്ലകളിലേക്കും നമ്മൾ യാത്ര നടത്താറുണ്ട്. ഇവിടങ്ങളിലൊന്നും കാലിത്തൊഴുത്തിനേക്കാൾ മെച്ചപ്പെട്ട സ്‌കൂളുകൾ ഞാൻ കണ്ടിട്ടില്ല എന്നത് സത്യമാണ്.

അപ്പോൾ ഞാൻ ചിന്തിച്ചത് ഇവിടെ പഠിച്ച ഒരു വിദ്യാർഥി എങ്ങനെ രക്ഷപ്പെടും എന്നാണ്. അവിടെ പഠിക്കുന്നവർക്ക് പത്താം ക്ളാസ് പാസാകാൻ പറ്റുമോ എന്ന് പോലും എനിക്കറിയില്ല. രണ്ടോ മൂന്നോ വൃത്തികെട്ട മുറികളാണ് സ്‌കൂൾ എന്ന് പറയുന്നത്. കോടിക്കണക്കിന് രൂപ ചിലവാക്കി പണിത കെട്ടിടങ്ങൾ എന്നാവും രേഖകളിൽ ഉണ്ടാവുക. എന്നാൽ, യഥാർഥ അവസ്‌ഥ ഇങ്ങനെയാണ്. കേരളത്തിൽ ജനിച്ചത് നമ്മുടെയൊക്കെ ഭാഗ്യമാണ്. ഇവിടെ നമുക്ക് ശക്‌തമായ ഒരു സർക്കാർ പിന്തുണാ സംവിധാനമുണ്ട്”- കമ്മീഷണർ പറഞ്ഞു.

Most Read| നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസലിങ് മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE