വനിതാദിന സമ്മാനവുമായി കൊച്ചി മെട്രോ; ടിക്കറ്റ് എവിടേക്കാണേലും ഒരേ നിരക്ക്

എത്ര ദൂരത്തേക്കും എത്ര സ്‌റ്റേഷനിലേക്കും ടിക്കറ്റ് എടുത്താലും 20 രൂപയാണ് കൊച്ചി മെട്രോ നൽകുന്ന ഓഫർ. യാത്രക്കാരായ സ്‌ത്രീകൾക്ക് മാത്രമാണ് ഈ ഓഫർ ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

By Trainee Reporter, Malabar News
Kochi Metro
Ajwa Travels

കൊച്ചി: വനിതാദിന സമ്മാനവുമായി കൊച്ചി മെട്രോ. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ചു നാളെ എവിടേക്ക് ടിക്കറ്റ് എടുത്താലും സ്‌ത്രീകൾക്ക് ഒരേ നിരക്ക് ആണ് ഈടാക്കുക. എത്ര ദൂരത്തേക്കും എത്ര സ്‌റ്റേഷനിലേക്കും ടിക്കറ്റ് എടുത്താലും 20 രൂപയാണ് കൊച്ചി മെട്രോ നൽകുന്ന ഓഫർ.

മെട്രോ യാത്രക്കാരായ സ്‌ത്രീകൾക്ക് മാത്രമാണ് ഈ ഓഫർ ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. 20 രൂപാ നിരക്കിൽ യാത്രയ്‌ക്കൊപ്പം നാല് മെട്രോ സ്‌റ്റേഷനുകളിൽ നാപ്‌കിൻ വെൻഡിങ് മെഷീനുകൾ കൂടി കൊച്ചി മെട്രോ സ്‌ഥാപിക്കുന്നുണ്ട്. വനിതാ ദിനമായ നാളെയാണ് ഇവയുടെ ഉൽഘാടനം നടക്കുക.

ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. നാപ്‌കിൻ മെഷീനുകളിൽ നിന്ന് സ്‌ത്രീകൾക്ക് സൗജന്യമായി നാപ്‌കിനുകൾ ലഭിക്കും. കലൂർ മെട്രോ സ്‌റ്റേഷനിൽ നാളെ ഉച്ചയ്‌ക്ക്‌ കൊച്ചി മെട്രോ എംഡി ലോക്‌നാഥ്‌ ബെഹ്റ ആണ് വെൻഡിങ് മെഷീനുകൾ ഉൽഘാടനം ചെയ്യുക.

Most Read: മേഘാലയയിലും നാഗാലൻഡിലും ഇന്ന് മന്ത്രിസഭ അധികാരമേൽക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE