കൊച്ചി റീജിയണല്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേള അടുത്ത മാസം

By Film Desk, Malabar News
Ajwa Travels

കൊച്ചി: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേള ഏപ്രില്‍ 1 മുതല്‍ 5 വരെ നടക്കും. സരിത, സവിത, കവിത തിയേറ്ററുകള്‍ ആവും ചലച്ചിത്രമേളയുടെ വേദി.

ചലച്ചിത്ര മേളയുടെ ആലോചനാ യോഗം എറണാകുളം ഗസ്‌റ്റ് ഹൗസില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഫെസ്‌റ്റിവല്‍ ഓഫിസിന്റെ ഉൽഘാടനം എറണാകുളം നോര്‍ത്തിലുള്ള മാക്‌ട ഓഫിസില്‍ വെച്ച് മാര്‍ച്ച് 16ന് നടക്കുമെന്നും സംഘാടകർ അറിയിച്ചു.

ഇത്തവണത്തെ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രധാന ചിത്രങ്ങള്‍ കൊച്ചി മേളയിലും പ്രദര്‍ശിപ്പിക്കുന്നതാണ്. 16 മുതല്‍ ഓഫ്‌ലൈനായും 25 മുതല്‍ ഓണ്‍ലൈന്‍ ആയും പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

ആലോചനാ യോഗത്തില്‍ കൊച്ചിൻ കോര്‍പറേഷൻ മേയര്‍ അനില്‍കുമാര്‍, അക്കാദമി സെക്രട്ടറി സി അജോയ്, ജോഷി, സുന്ദര്‍ദാസ്, ഷിബു ചക്രവര്‍ത്തി, സജിത മഠത്തില്‍, സോഹന്‍ സീനുലാല്‍, ഇടവേള ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Most Read: അജിത് ചിത്രം ‘വലിമൈ’ ഒടിടി റിലീസിന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE