ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്‌ചപ്പാട്‌ അനിവാര്യം: സംവിധായകൻ കമൽ

പുരോഗമന കാഴ്‌ചപ്പാടുള്ള സിനിമകൾ കണ്ടു ശീലിച്ച പുതിയ തലമുറയാണ് ഇന്ന് മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നതെന്ന് രണ്ടാമത് മാക്‌ട-രാജഗിരി ഫിലിം ഫെസ്‌റ്റിവലിന്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സംവിധായകൻ കമൽ പറഞ്ഞു.

By Senior Reporter, Malabar News
Director Kamal at 2nd MACTA-Rajagiri Film Festival
രണ്ടാമത് മാക്‌ട-രാജഗിരി ഫിലിം ഫെസ്‌റ്റിവലിന്റെ സമാപന സമ്മേളനം സംവിധായകൻ കമൽ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു / Image Courtesy: RIFF / Cropped by Team MN

കൊച്ചി: ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്‌ചപ്പാട്‌ അനിവാര്യമാണെന്ന് സംവിധായകൻ കമൽ. പുരോഗമന കാഴ്‌ചപ്പാടുള്ള സിനിമകൾ കണ്ടു ശീലിച്ച പുതിയ തലമുറയാണ് ഇന്ന് മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നതെന്നും കമൽ പറഞ്ഞു.

രണ്ടാമത് മാക്‌ട-രാജഗിരി ഫിലിം ഫെസ്‌റ്റിവലിന്റെ സമാപന സമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദർശിപ്പിക്കുന്ന സിനിമകളുടെ നിലവാരമാണ് മേളയുടെ വിജയത്തിന് ആധാരം. പരീക്ഷണ ചിത്രങ്ങൾ ഒരുക്കുന്ന പുതിയ കാലത്തെ സംവിധായകർ ഇത്തരം സിനിമാ മേളകളുടെ സ്വാധീനത്തിൽ നിന്ന് ഉയർന്നു വന്നവരാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

ചടങ്ങിൽ ഷോർട്ട് ഫിലിം പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. അൻസൽ മുഹമ്മദ് സംവിധാനം ചെയ്‌ത ‘മട്ടാഞ്ചേരി മാഫിയ’യാണ് മികച്ച ഷോർട്ട് ഫിലിം. ഈ ചിത്രത്തിലൂടെ അൻസൽ മുഹമ്മദ് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ക്രിസ്‌റ്റി ജോബി മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

രഘുനാഥ് പലേരി (ഗോൾഡൻ ലവ്) മികച്ച നടനായും ഇന്ദുമതി മണികണ്‌ഠൻ (കാതലുക്ക് മര്യാദൈ) മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ​നിജോ എബ്രഹാം (മികച്ച ഛായാഗ്രാഹകൻ- ഗോൾഡൻ ലവ്), ടിജോ തങ്കച്ചൻ (മികച്ച എഡിറ്റർ- ബ്ളാക്ക് ക്യാറ്റ്), അനാദി അത്താലി (മികച്ച കലാസംവിധായകൻ- ദ ഫസ്‌റ്റ് ഫിലിം), ക്രിസ്‌റ്റോ മോൻ (മികച്ച ഹാസ്യതാരം- കാതലുക്ക് മര്യാദൈ) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കൾ.

മാസ്‌റ്റർ ദ്രുപദ് കൃഷ്‌ണയ്‌ക്ക് (ബൂ) മികച്ച ബാലതാരത്തിനുള്ള പ്രത്യേക ജൂറി പരാമർശവും ആശാ രാജന് (ഫൈൻഡിങ് യു) അനിമേഷൻ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ളൈഡ് സയൻസസ് ഡയറക്‌ടർ റവ. ഫാ. അജീഷ് പുതുശേരി സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൂക്ഷ്‌മദർശനി സംവിധായകൻ എംസി ജിതിൻ, മാക്‌ട ചെയർമാൻ ജോഷി മാത്യു, മാക്‌ട ട്രഷറർ സജിൻലാൽ, കോളേജ് പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, ഫെസ്‌റ്റിവൽ കൺവീനർമാരായ രഞ്ജു എസി, ബാബു പള്ളാശേരി, സ്‌റ്റുഡന്റ്‌ കോർഡിനേറ്റർ റമീസ കാസിം എന്നിവർ പങ്കെടുത്തു.

Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE