കൊടകര കുഴൽപ്പണ കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയിൽ

By Desk Reporter, Malabar News
Palarivattam Bridge Scam
Ajwa Travels

കൊച്ചി: കൊടകര കുഴൽപ്പണ കവർച്ചാ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ ഇഡി ഇന്ന് നിലപാട് അറിയിക്കും. ഇഡി അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. നേരത്തെ ഹരജി പരിഗണിച്ച കോടതി നിലപാടറിയിക്കാൻ ഇഡിക്ക് 10 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു.

കള്ളണം വെളുപ്പിക്കല്‍ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയില്‍ ഇഡി നടപടിയെടുക്കുന്നില്ലെന്ന് ആയിരുന്നു ഹര്‍ജിയിലെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് ആരോപണമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹരജിയിൽ ഹൈക്കോടതി നിലപാട് തേടിയതിന് പിന്നാലെ കേസിൽ ഇഡി പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. പോലീസില്‍ നിന്ന് എഫ്ഐആര്‍ വിവരങ്ങള്‍ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചിരുന്നു. കേസ് തങ്ങളുടെ പരിധിയില്‍ വരുമോയെന്നാണ് പ്രധാനമായും ഇഡി പരിശോധിച്ചത്. ഇന്ന് ഹരജി വീണ്ടും പരിഗണിക്കുമ്പോൾ ഇഡി ഇക്കാര്യങ്ങളിൽ വിശദമായ മറുപടി നൽകിയേക്കും.

Most Read:  വിസ്‌മയയുടെ മരണം; ഐജി ഹർഷിത അത്തല്ലൂരി ഇന്ന് കൊല്ലത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE