ചികിൽസാ പിഴവ്; പ്രസവത്തെ തുടർന്ന് അമ്മയും ഗർഭസ്‌ഥ ശിശുവും മരിച്ചു

വ്യാഴാഴ്‌ച പുലർച്ചെയാണ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ നിന്ന് ഗർഭപാത്രം തകർന്ന് ശിശു മരിച്ചത്. പിന്നാലെ അശ്വതിയുടെ ഗർഭപാത്രം നീക്കം ചെയ്‌തെങ്കിലും ആരോഗ്യസ്‌ഥിതി മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെയാണ് മരണം.

By Trainee Reporter, Malabar News
Medical Negligence
Representational Image
Ajwa Travels

കോഴിക്കോട്: പ്രസവത്തെ തുടർന്ന് അമ്മയും ഗർഭസ്‌ഥ ശിശുവും മരിച്ചു. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് (35) മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെയാണ് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ നിന്ന് ഗർഭപാത്രം തകർന്ന് ശിശു മരിച്ചത്. പിന്നാലെ അശ്വതിയുടെ ഗർഭപാത്രം നീക്കം ചെയ്‌തെങ്കിലും ആരോഗ്യസ്‌ഥിതി മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചികിൽസാ പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ കുടുംബം അത്തോളി പോലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വേദന വരാത്തതിനെ തുടർന്ന് ചൊവ്വാഴ്‌ച മരുന്ന് വെച്ചു. വേദന വരാതായതോടെ ബുധനാഴ്‌ചയും മരുന്ന് വെച്ചു. അന്ന് ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. എന്നാൽ, സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

രാത്രിയായതോടെ വേദന അസഹനീയമായപ്പോൾ സിസേറിയൻ വേണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ചെയ്യാൻ ഡോക്‌ടർ തയ്യാറായില്ല. പിന്നീട് വ്യാഴാഴ്‌ച പുലർച്ചെ അശ്വതിയെ സ്‌ട്രെക്‌ച്ചറിൽ കൊണ്ടുപോകുന്നതാണ് ബന്ധുക്കൾ കണ്ടത്. അൽപ്പസമയത്തിന് ശേഷം ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചുവെന്ന് അധികൃതർ ബന്ധുക്കളെ അറിയിച്ചു.

ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാവുമെന്ന് അറിയിച്ചതിനെ തുടർന്ന് ഗർഭപാത്രം നീക്കാൻ ബന്ധുക്കൾ അനുമതി നൽകി. തുടർന്ന് ആരോഗ്യസ്‌ഥിതി കൂടുതൽ മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നെങ്കിലും അശ്വതിയുടെ ജീവൻ രക്ഷിക്കാനായില്ല.

വേദന അസഹനീയമായതോടെ അശ്വതിയുടെ കരച്ചിൽ പുറത്ത് നിൽക്കുന്നവർക്കും കേൾക്കാമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ബന്ധുക്കൾ ഉൾപ്പടെ സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്‌ടർ തയ്യാറായില്ലെന്നാണ് ആരോപണം. അതേസമയം, ചികിൽസാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Most Read| രാഷ്‌ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകൾ; സുരേഷ് ഗോപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE