കോഴിക്കോട്: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടു എന്നത് സംബന്ധിച്ച ചർച്ചകളോട് പുച്ഛമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്‌ട്രീയത്തിൽ അയിത്തം കൽപ്പിക്കുന്നവർ ക്രിമിനലുകൾ ആണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ പുരസ്‌കാരം സ്വീകരിക്കാൻ കോഴിക്കോട് എത്തിയതായിരുന്നു സുരേഷ് ഗോപി.
എല്ലാവരെയും ജീവിക്കാൻ അനുവദിക്കണം. ഞാൻ ആരെയും ദ്രോഹിക്കാറില്ല. സന്ദർശനത്തിൽ കുറ്റം പറയാൻ ആർക്കാണ് യോഗ്യതയെന്നും സുരേഷ് ഗോപി ചോദിച്ചു. അതിനിടെ, അജിത് കുമാറിനെതിരായ പരാതികൾ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. തെറ്റുകാരനെന്ന് കണ്ടെത്തിയാൽ കടുത്തശിക്ഷ ഉണ്ടാകുമെന്നും ടിപി രാമകൃഷ്‌ണൻ വ്യക്‌തമാക്കി.
അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിൽ എന്താണ് ചർച്ച നടത്തിയതെന്നാണ് പ്രധാനമന്ത്രി പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട് കിട്ടിയാൽ, തെറ്റ് ചെയ്‌തെങ്കിൽ സംരക്ഷിക്കില്ല. കടുത്ത നടപടി സ്വീകരിക്കും. അതാണ് എൽഡിഎഫിന്റെ നിലപാടെന്നും ടിപി രാമകൃഷ്‌ണൻ വിശദമാക്കി.
Most Read| മിഷേൽ ഷാജിയുടെ മരണം; സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി