കെപിസിസി തീരുമാനം വ്യക്‌തി താല്‍പര്യം സംരക്ഷിക്കാന്‍; കെ സുധാകരന്‍ എംപി

By Syndicated , Malabar News
K Sudhakaran_Malabar news
Ajwa Travels

കണ്ണൂര്‍: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പരസ്യമായി പ്രതികരിച്ച് കെ സുധാകരന്‍ എംപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ സ്‌ഥാനാര്‍ഥികളെ മാറ്റിയത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.

വ്യക്‌തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഡിസിസികളോട് ആലോചിക്കാതെ സ്‌ഥാനാര്‍ഥികളെ മാറ്റിയ നിലപാട് ദുഖകരമാണ്. ഡിസിസി പ്രഖ്യാപിച്ചവര്‍ തന്നെ പാര്‍ട്ടി ചിഹ്‌നത്തില്‍ മൽസരിക്കുമെന്നും കെപിസിസിയുടെ മൂന്ന് സ്‌ഥാനാര്‍ഥികള്‍ക്കും കൈപ്പത്തി ചിഹ്‌നം നല്‍കില്ലെന്നും എംപി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ സ്‌ഥാനാര്‍ഥി നിര്‍ണത്തിനെതിരേ കഴിഞ്ഞ ദിവസം കെ മുരളീധരന്‍ എംപിയും പ്രതിഷേധം അറിയിച്ചിരുന്നു. ഇക്കാരണത്താല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. വിമതശല്യം മാത്രമല്ല കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും പ്രതിസന്ധിയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.

Read also: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെ കണക്കില്‍പ്പെടാത്ത പണം; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE