കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽ ജസീറയും ചേർന്ന് നടത്തിയ മെഡിക്കൽ ക്യാംപ് സമാപിച്ചു

By Staff Reporter, Malabar News
kpf-medical-camp-kerala
Ajwa Travels

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽ ജസീറ ഹോസ്‌പിറ്റലുമായി സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിയ സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാംപ് സമാപിച്ചു. നാനൂറോളം പേർ വിവിധ ലാബ് പരിശോധനകൾ നടത്തി ക്യാംപ് പ്രയോജനപ്പെടുത്തി. സമാപന ദിവസമായ ഇന്നലെ ക്യാംപിൽ ലഭ്യമാക്കിയ മികച്ച പരിചരണത്തിന് ഷിഫ അൽ ജസീറ ഹോസ്‌പിറ്റലിലെ സ്‌റ്റാഫുകൾക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി.

സമാപന ചടങ്ങിൽ ഹോസ്‌പിറ്റലിന്റെ മാതൃകപരമായ പ്രവർത്തനങ്ങളെ കെപിഎഫ് ഭാരവാഹികൾ പ്രകീർത്തിച്ചു. പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി ജയേഷ് വികെ, ട്രഷറർ റിഷാദ് വലിയകത്ത്, ക്യാംപ് കൺവീനർ ഹരീഷ് പികെ, ജമാൽ കുറ്റിക്കാട്ടിൽ, അഖിൽരാജ് താമരശ്ശേരി, സവിനേഷ്, ജിതേഷ് ടോപ് മോസ്‌റ്റ്, ഷാജി പുതുക്കുടി, സുജിത് സോമൻ, അഷ്റഫ് പടന്നയിൽ, സുധീഷ് ചാത്തോത്ത്, പ്രജിത് ചേവങ്ങാട്ട്, അഭിലാഷ് എംപി, രജീഷ് സികെ തുടങ്ങിയവർ ചേർന്ന് മെമെന്റോ കൈമാറി.

സക്കീർ, അനസ്, ഷെഹ്ഫാദ്, ഷാജി, നിയാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പരിശോധനാ ഫലങ്ങൾ ലഭ്യമാവുന്ന മുറക്ക് ആവശ്യമായവർക്ക് ഒക്‌ടോബർ 30 വരെ സൗജന്യമായി ഡോക്‌ടറെ കാണുവാനും, കൂടുതൽ വിവരങ്ങൾ അറിയുവാനും ക്യാംപിന്റെ ഭാഗമായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെപിഎഫ് ഭാരവാഹികൾ അറിയിച്ചു.

Read Also: ആഗോള പട്ടിണി സൂചികയിൽ ഗുരുതര പിഴവുകൾ; അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE