ബത്തേരിയിൽ കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

By Trainee Reporter, Malabar News
KSRTC electronic ticket machine explodes in Bathery
Ajwa Travels

ബത്തേരി: കെഎസ്ആർടിസിയുടെ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. അപകടത്തിൽ ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. വയനാട് സുൽത്താൻ ബത്തേരി സ്‌റ്റോർ റൂമിൽ ഇന്ന് രാവിലെയാണ് സംഭവം. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നൽകാനുള്ള മെഷീനാണ് പൊട്ടിത്തെറിച്ചത്.

പൊട്ടിത്തെറിച്ച മെഷീൻ നിലത്ത് കിടന്ന് ഒന്നര മിനിറ്റോളം കത്തുന്നുണ്ടായിരുന്നു. കെഎസ്ആർടിസിയുടെ ഐടി സംഘം തിരുവനന്തപുരത്ത് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പുതുതായി വാങ്ങിയ മെഷീനാണ് പൊട്ടിത്തെറിച്ചത്. 13,500 രൂപയാണ് വില. വിശദമായ പരിശോധന നടക്കുന്നുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. അതേസമയം, സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ തന്നെ ഈ മെഷീനുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. മെഷീനിൽ അവകാശപ്പെടുന്നത് പോലെ ജിപിഎസ് സംവിധാനം ഇല്ലായിരുന്നു. കൂടാതെ മെഷീൻ ഉപയോഗിക്കുമ്പോൾ അമിതമായി ചൂടാവുകയും ചെയ്യുന്നുണ്ടായിരുന്നു. മെഷീൻ വാങ്ങിയതുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.

Most Read: ആരും പട്ടിണി കിടക്കരുത്; ‘സമൂഹ അടുക്കള’ വീണ്ടും ആരംഭിക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE