ആഴ്‌ച്ചയില്‍ മൂന്ന് ദിവസം ടിക്കറ്റ് നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി

By News Desk, Malabar News
Ente KSRTC Mobile App
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്‌റ്റ്, എക്‌സ്‌പ്രസ്, സൂപ്പര്‍ ഡീലക്‌സ് സര്‍വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റില്‍ 25 ശതമാനം വരെ ഇളവ് വരുത്തുമെന്ന് കെഎസ്ആര്‍ടിസി. നാളെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

Read Also: മാദ്ധ്യമങ്ങൾ സത്യം മറയ്‌ക്കുന്നു; രൂക്ഷ വിമർശനവുമായി കോടിയേരി

നിലവിലെ നിരക്കില്‍ 25 ശതമാനം ഇളവ് അനുവദിച്ച് പരീക്ഷണ അടിസ്‌ഥാനത്തില്‍ സര്‍വീസ് നടത്താനാണ് സിഎംഡി ഉത്തരവിട്ടത്. യാത്രാക്കാരുടെ കുറവ് ഏറെ അനുഭവപ്പെടുന്ന ദിവസങ്ങള്‍ ആയതിനാലാണ് ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് പശ്‌ചാത്തലത്തില്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രാക്കാരുടെ എണ്ണത്തില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ യാത്രാക്കാരെ കെഎസ്ആര്‍ടിസിയില്‍ ആകര്‍ഷിക്കുന്നതിനും, യാത്രാക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നതിനും വേണ്ടിയാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE