കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ

By News Bureau, Malabar News
Minister Antony Raju
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം പ്രാബല്യത്തിൽ. അടിസ്‌ഥാന ശമ്പളം 23,000 രൂപയാക്കി. ഡ്രൈവർമാർക്ക് അധിക ആനുകൂല്യം ലഭിക്കും. കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

സർക്കാർ നടപ്പാക്കിയ ശമ്പള പരിഷ്‌കരണത്തിന്റെ ചുവടു പിടിച്ചാണ് കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം.

അതേസമയം ഡ്രൈവർ കം കണ്ടക്‌ടർ തസ്‌തിക സൃഷ്‌ടിക്കുമെന്ന് അറിയിച്ച മന്ത്രി ആന്റണി രാജു ജീവനക്കാർക്ക് നൽകിയ വാഗ്‌ദാനം നിറവേറ്റിയതായും പറഞ്ഞു.

പുതുക്കിയ ശമ്പള പരിഷ്‌കരണം സർക്കാർ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ഡിസംബറിൽ അറിയിച്ചിരുന്നു. ജീവനക്കാർക്ക് 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

Most Read: ‘വീണുകിട്ടിയ രക്‌തസാക്ഷിത്വത്തിന്റെ പേരിൽ ആക്രമിച്ചാൽ നോക്കിയിരിക്കില്ല’; കെ സുധാകരൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE