ഹര്‍ത്താലിന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മാത്രം നടത്തും

By Staff Reporter, Malabar News
ksrtc service to parambikkulam
Representational image
Ajwa Travels

തിരുവനന്തപുരം: ഈ മാസം 27ന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മാത്രമേ പ്രവർത്തിക്കൂവെന്ന് കെഎസ്ആര്‍ടിസി ഡയറക്‌ടറുടെ കാര്യാലയം അറിയിച്ചു. ഹര്‍ത്താലില്‍ മതിയായ ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സാധാരണ സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചത്.

അവശ്യ സര്‍വീസുകള്‍ വേണ്ടിവന്നാല്‍ ആരംഭിക്കും. അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടുകളില്‍ സര്‍വീസുകള്‍ ഉണ്ടാകും. പോലീസ് അകമ്പടിയോടെ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും കോർപറേഷൻ അറിയിച്ചു.

27ന് വൈകീട്ട് 6 മണിക്ക് ശേഷം എല്ലാ ദീര്‍ഘദൂര സര്‍വീസുകളും, സ്‌റ്റേ സര്‍വീസുകളും ഉണ്ടായിരിക്കും. യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വീസുകള്‍ അയക്കുന്നതിന് ജീവനക്കാരെയും ബസുകളും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി അറിയിച്ചു.

Read Also: അനുനയ നീക്കവുമായി നേതൃത്വം; വഴങ്ങാതെ വിഎം സുധീരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE