തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ സമൂഹ മാദ്ധ്യമങ്ങളിൽ അപകീര്‍ത്തിപ്പെടുത്തി എന്ന കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ യാസർ എടപ്പാളിനെ അറസ്റ്റ് ചെയ്തു. വിദേശത്ത് ജോലി ചെയ്തിരുന്ന യാസർ എടപ്പാൾ തിരിച്ചെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ഉണ്ടായത്. ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്ത യാസറിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മന്ത്രിക്ക് എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ പോലീസിനെ ഉപയോഗിച്ച് വീട് റെയ്ഡ് ചെയ്യിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. യാസറിനെ നാടുകടത്തി കേരളത്തിൽ എത്തിക്കാൻ ജലീൽ കോൺസുലേറ്റ് സഹായം തേടിയെന്നു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് ഇഡിക്ക് മൊഴിയും നൽകിയിരുന്നു.
Also Read: പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് ഫീസുകൾ കുത്തനെ ഉയർത്തുന്നു