തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പിന്നാലെ കെടി ജലീലും കുടുങ്ങുമെന്ന വാർത്തയെ പരിഹസിച്ച് മന്ത്രി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പരിഹാസം. ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്നതാണ് കെടി ജലീലിന്റെ കുറിപ്പ്. കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാന്റെ ഫോൺ തിരിച്ചു ലഭിച്ച വിവരം എല്ലാ ‘അഭ്യുദയകാംക്ഷികളെ’യും സന്തോഷപൂർവം അറിയിക്കുന്നുവെന്നും മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഇഞ്ചി കൃഷിക്ക് യോജിച്ച ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു എന്നും ജലീൽ പരിഹസിച്ചു.