കെ ടി ജലീല്‍ രാജിവെക്കണം; കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും

By Desk Reporter, Malabar News
Ponnani INC-Malabar News
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊന്നാനി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. മതഗ്രന്ഥമായ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയ കെ ടി ജലീലിന് മന്ത്രിയായി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ഇനിയും അധികാരത്തില്‍ തുടര്‍ന്നാല്‍ കേസ് അട്ടിമറിക്കാന്‍ കാരണമാകുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

മണ്ഡലം പ്രസിഡണ്ട് എം അബദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ പി സി സി നിര്‍വ്വാഹ സമിതി അംഗം സെയ്‌ത്‌ മുഹമ്മദ് തങ്ങള്‍ ധര്‍ണ്ണ ഉത്ഘാടനം ചെയ്‌തു. ഡി സി സി വൈസ് പ്രസിഡണ്ട് വി ചന്ദ്രവല്ലി, പൊന്നാനി ബ്ലോക്ക് വൈസ് പ്രസിഡണ്ട് പവിത്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. യു കാദര്‍കുട്ടി സ്വാഗതവും കൗണ്‍സിലര്‍ പി ഹസ്സന്‍ കോയ നന്ദിയും പറഞ്ഞു. കെ കേശവന്‍, എ വസുന്തരന്‍, അലി കാസിം, ബദര്‍ ചോനമ്പത്ത്, കബീര്‍ അഴിക്കല്‍, രാജ് കുമാര്‍ കുറ്റിക്കാട്, നാസര്‍, അനീഷ്, ഹബീബ് കൊല്ലന്‍പടി, ബക്കര്‍ മൂസ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി

Ponnani News: ചിലവായത് 36 കോടിയോളം; മൂന്നുവര്‍ഷം കൊണ്ട് ബാക്കിയായത് വിള്ളലും, യാത്രാഭീതിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE