പൊന്നാനി യുഡിഎഫ് സാരഥികളെ പ്രഖ്യാപിച്ചു; സ്‌ത്രീശക്‌തിക്കും യുവശക്‌തിക്കും മുൻഗണന

By Desk Reporter, Malabar News
Ponnani UDF Candidates_Malabar News
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭയിലേക്കുള്ള യുഡിഎഫ് സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 60 ശതമാനത്തിൽ കൂടുതൽ സ്‌ത്രീകൾക്ക് അവസരം നൽകിയാണ് കോൺഗ്രസ് പൊന്നാനിയിൽ മാതൃകയാകുന്നത്.‌ മാത്രവുമല്ല, കോൺഗ്രസ് പ്രഖ്യാപിച്ച മൊത്തം സ്‌ഥാനാർഥികളിൽ 80 ശതമാനത്തിലധികം പേരും യുവസമൂഹത്തിൽ നിന്നാണ്.

28 കോൺഗ്രസ് സ്‌ഥാനാർഥികളിൽ 17 പേരും സ്‌ത്രീകളാണ്. യുഡിഎഫ് ഘടക കക്ഷിയായ മുസ്‌ലിം ലീഗും 50 ശതമാനം സ്‌ത്രീകളെയാണ് മൽസര രംഗത്ത് ഇറക്കിയിരിക്കുന്നത്. 20 വാർഡുകളിലാണ് ലീഗ് സാരഥികൾ അങ്കത്തട്ടിൽ ഇറങ്ങുന്നത്. അതിൽ 10 പേരും വനിതകളാണ്. നഗരസഭയിൽ മുസ്‍ലിം ലീഗ് സ്‌ഥാനാർഥികളെ നവംബർ 12നു തന്നെ പ്രഖ്യാപിച്ചിരുന്നു. 2011 സീറ്റും നിലവിൽ ലീഗിന്റെ സിറ്റിങ് സീറ്റുകളാണ്.

എൽഡിഎഫിൽ സ്‌ഥാനാർഥി നിർണയം അവസാനഘട്ടത്തിലാണ്. സിപിഐ–സിപിഎം തർക്കങ്ങൾ തീർന്നെങ്കിലും ഫൈനൽ ലിസ്‌റ്റ് ഇന്നാണ് പ്രഖ്യാപിക്കുക. ഇടതുപക്ഷം സ്‌ത്രീകൾക്കും യുവസമൂഹത്തിനും എത്രമാത്രം പരിഗണ നൽകുമെന്നാണ് പൊന്നാനിയിലെ ജനത ഉറ്റുനോക്കുന്നത്. നിലവിലെ നഗരസഭാധ്യക്ഷൻ സിപി മുഹമ്മദ് കുഞ്ഞി മൽസര രംഗത്തുണ്ടാകില്ല.

51 വാർഡുകളാണ് നഗരസഭക്കുള്ളത്. അതിൽ വാർഡ് 13ൽ പൊതു സ്വതന്ത്ര സ്‌ഥാനാർഥിയായി യു രവീന്ദ്രനാണ് മൽസരിക്കുന്നത്. വാർഡ് 51ലും 43ലും ഐക്യ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര സ്‌ഥാനാർഥികളുമാണ്. ഈ മൂന്നു വാർഡുകൾ ഒഴികെ മറ്റ് 48 വാർഡുകളിലും യുഡിഎഫ് നേരിട്ടാണ് മൽസരിക്കുന്നത്. 20 സീറ്റിൽ മുസ്‌ലിം ലീഗും 28 സീറ്റിൽ കോൺഗ്രസുമാണ്‌ സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഒരു തർക്കങ്ങളും കൂടാതെയാണ് യുഡിഎഫ് സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാനായത്. അതാത് വാർഡുകളിലെ പാർട്ടി പ്രവർത്തകർ ഏറ്റവും അനുയോജ്യരായ ഒരാളെ നിശ്‌ചയിച്ച ശേഷം അത് മേൽകമ്മിറ്റികൾ തർക്കങ്ങളില്ലാതെ അംഗീകരിക്കുകയാണ് ഉണ്ടായത്. അപൂർവം വാർഡുകളിൽ നിന്ന് മാത്രമാണ് ഒന്നിൽ കൂടുതൽ പേരുകൾ വന്നത്. അത്രയും കണിശവും വ്യക്‌തയുമുള്ള സ്‌ഥാനാർഥി നിർണയമാണ് അതാത് വാർഡുകൾ നടത്തിയത്. മാത്രവുമല്ല; 80ശതമാനവും പുതുമുഖങ്ങളായ, യുവസമൂഹമാണ് സ്‌ഥാനാർഥികൾ. ഇത് വിജയ സാധ്യതക്ക് ആക്കംകൂട്ടും; പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും യുഡിഎഫ് കൺവീനറുമായ ലത്തീഫ് പൊന്നാനി പറഞ്ഞു.

പൊന്നാനി ഇപ്രാവശ്യം കോൺഗ്രസിന് കൂടെപോരും. അത്രക്കധികമാണ് എൽഡിഎഫ് നഗരസഭയിൽ നടത്തിയ അഴിമതികൾ. അത് ജനങ്ങൾക്ക് അറിയാം. ബൾബ് വിതരണം മുതൽ പാവപ്പെട്ടവർക്കുള്ള പെൻഷൻ വിതരണം വരെ എല്ലാത്തിലും അഴിമതികളാണ് നിറഞ്ഞു നിൽക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇതെല്ലാം പുറത്ത് കൊണ്ടുവരും. നഗരസഭക്ക് കീഴിൽ ഒരു അറവുശാലപോലും കൊണ്ടുവരാൻ എൽഡിഎഫിന് ആയില്ല. എന്തിനധികം, ആയിരകണക്കിന് ആളുകൾ യാത്രക്ക് ആശ്രയിക്കുന്ന, നഗരസഭയുടെ മൂക്കിനു കീഴിലുള്ള പൊന്നാനി ബസ് സ്‌റ്റാൻഡിൽ ഒരു ശൗചാലയം പോലും നിർമിക്കാൻ എൽഡിഎഫിന് ആയില്ല; ലത്തീഫ് പൊന്നാനി കൂട്ടിച്ചേർത്തു.

ഞങ്ങൾ തുടക്കം മുതൽ ശ്രദ്ധിച്ച കാര്യം, യുവശക്‌തിക്കും സ്‌ത്രീകൾക്കും മുൻഗണന നൽകുക എന്നതിനായിരുന്നു. ഒപ്പം, ആവശ്യത്തിന് പ്രാദേശിക സീനിയർ നേതാക്കളെയും രംഗത്തിറക്കി. പരിചയസമ്പത്തുള്ള, പൊന്നാനിയുടെ സകല പ്രശ്‌നങ്ങളും അറിയാവുന്ന സീനിയർ നേതാക്കളും ആധുനിക കാലത്തിനെ പൂർണാർഥത്തിൽ ഉൾകൊള്ളാൻ കഴിയുന്ന വിദ്യാസമ്പന്നരായ യുവസമൂഹവും ചേരുന്ന ഒരു പാക്കേജാണ്‌ പൊന്നാനിയിൽ യുഡിഎഫ് മുന്നോട്ടു വെച്ചിട്ടുള്ളത്. അത് കൊണ്ടുതന്നെ പൊന്നാനിയിലെ ജനത യുഡിഎഫിനെ ഇത്തവണ നഗരസഭയുടെ ഭരണത്തിൽ എത്തിക്കും. ഭരണം കിട്ടിയാൽ പൊന്നാനിയുടെ മുഖഛായ ഞങ്ങൾ മറ്റും. അക്കാര്യത്തിൽ ഒരു സംശയവുമില്ല; പൊന്നാനിയിലെ ഇഴുവതിരുത്തി കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് എൻപി നബീൽ വ്യക്‌തമാക്കി.

യുഡിഎഫ് അങ്കത്തട്ടിൽ സാരഥികളായി ജനവിധി തേടുന്ന അംഗങ്ങളുടെ പേരുവിവരങ്ങൾ താഴെ: വാർഡ് നമ്പറും കോൺഗ്രസ് സ്‌ഥാനാർഥികളും

1) വാർഡ് നമ്പർ 4: മിനി ജയപ്രകാശ്‌
2) വാർഡ് നമ്പർ 5: റഹ്‌മത്ത് ആരിഫ്
3) വാർഡ് നമ്പർ 28: എം രാമനാഥൻ
4) വാർഡ് നമ്പർ 29: സിന്ധു മരടിക്കാട്ടിൽ
5) വാർഡ് നമ്പർ 30: കോയമാസ്‌റ്റർ
6) വാർഡ് നമ്പർ 31: ശ്രീകല ചന്ദ്രൻ
7) വാർഡ് നമ്പർ 32: ഷബ്‌ന ടീച്ചർ
8) വാർഡ് നമ്പർ 33: അനുപമ മുരളീധരൻ
9) വാർഡ് നമ്പർ 40: അഡ്വ. അബ്‌ദുൾ ജബ്ബാർ കെ
10) വാർഡ് നമ്പർ 46: സാഹിദ അഷറഫ്‌
11) വാർഡ് നമ്പർ 49: ഹൈറുന്നീസ കാദർകുട്ടി മാസ്റ്റർ
12) വാർഡ് നമ്പർ 6: ശ്രീനാ സുനിൽ
13) വാർഡ് നമ്പർ 7: പവിത്ര കുമാർ
14) വാർഡ് നമ്പർ 8: അഡ്വ. കെ ശിവരാമൻ
15) വാർഡ് നമ്പർ 9: ജെപി വേലായുധൻ
16) വാർഡ് നമ്പർ 10: പ്രീതാ രഞ്‌ജിത്ത്‌
17) വാർഡ് നമ്പർ 11: റംസീന മുജീബ് ‌
18) വാർഡ് നമ്പർ 12: രാജേഷ്‌ പുലക്കുന്നത്ത്
19) വാർഡ് നമ്പർ 14: ഷംസുദ്ധീൻ എം
20) വാർഡ് നമ്പർ 15: പിടി നാസർ
21) വാർഡ് നമ്പർ 17: ജൂമൈല നസീർ
22) വാർഡ് നമ്പർ 18: പ്രിയങ്ക വേലായുധൻ
23) വാർഡ് നമ്പർ 20: വിദീഷ് ചന്ദ്രൻ
24) വാർഡ് നമ്പർ 21: രമാ ദേവൻ
25) വാർഡ് നമ്പർ 23: അനില പാതിരത്ത്
26) വാർഡ് നമ്പർ 24: കണ്ടശ്ശൻ പ്രഭാകരൻ
27) വാർഡ് നമ്പർ 26: പ്രവിത സതീശൻ
28) വാർഡ് നമ്പർ 27: പുന്നക്കൽ സുരേഷ്

മുസ്‌ലിം ലീഗ് സ്‌ഥാനാർഥികളും വാർഡുകളും

1) വാർഡ് നമ്പർ 1: ആബിദാ ബദറു
2) വാർഡ് നമ്പർ 2: കെഎം ഇസ്‌മയിൽ
3) വാർഡ് നമ്പർ 3: വിപി സുരേഷ്
4) വാർഡ് നമ്പർ 16: ഫർഹാൻ ബിയ്യം
5) വാർഡ് നമ്പർ 19: നസീറ പുത്തൻപുരയിൽ
6) വാർഡ് നമ്പർ 22: സൈനുൽ ആബിദ്
7) വാർഡ് നമ്പർ 25: ആയിഷ അബ്‌ദു
8) വാർഡ് നമ്പർ 34: എംവി ബൽക്കീസ് ഫാറൂഖ്
9) വാർഡ് നമ്പർ 35: എംപി ഷബീറ
10) വാർഡ് നമ്പർ 36: ബുഷ്റ പടിഞ്ഞാറകം
11) വാർഡ് നമ്പർ 37: അനസ് കെ
12) വാർഡ് നമ്പർ 38: റാഷിദ്
13) വാർഡ് നമ്പർ 39: സി രാധാ ഗംഗാധരൻ
14) വാർഡ് നമ്പർ 41: കെ ഉസ്‌മാൻ
15) വാർഡ് നമ്പർ 42: ഷൗക്കീന ജലീൽ
16) വാർഡ് നമ്പർ 44: എസ്‌കെ ഷഫീഖ്
17) വാർഡ് നമ്പർ 45: ദിവ്യ ഹരികുമാർ
18) വാർഡ് നമ്പർ 47: എം പരീക്കുട്ടി
19) വാർഡ് നമ്പർ 48: മുബീന ശിഹാബ്
20) വാർഡ് നമ്പർ 50: എഎം സിറാജുദ്ധീൻ

കോൺഗ്രസ് സ്‌ഥാനാർഥി പ്രഖ്യാപന പത്ര സമ്മേളനത്തിൽ സെയ്‌ദ് മുഹമ്മദ് തങ്ങൾ, സുരേഷ് പുന്നക്കൽ, അഡ്വ. കെ ശിവരാമൻ, നബീൽ നെയ്‌തല്ലൂർ, ലത്തീഫ് പൊന്നാനി, അബു കാളമ്മൽ എന്നിവർ പങ്കെടുത്തു.

Most Read: അർണബിന്റെ ജാമ്യം; നീതിയുടെ കാരുണ്യം അർഹിക്കുന്നവരുടെ ലിസ്‌റ്റുമായി പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE