വാളയാർ സമരത്തിന് പിന്തുണ നൽകി ദേവികയുടെ പിതാവ്

By Desk Reporter, Malabar News
Adv. K Sivaraman_Malabar News
നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേവികയുടെ പിതാവ് ബാലൻ വേദിയിലെത്തുന്നു
Ajwa Travels

മലപ്പുറം: വാളയാർ കുഞ്ഞുങ്ങളുടെ നീതി ആവശ്യപ്പെട്ട് കെപിസിസി മെമ്പർ അഡ്വ. കെ ശിവരാമൻ നടത്തിയ ഏകദിന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേവികയുടെ പിതാവ് ബാലൻ.

ദാരിദ്ര്യം മൂലം ഫോണോ ഇന്റർനെറ്റോ ലഭ്യമല്ലാത്തതിനാൽ ഓണ്‍ലൈന്‍ പഠനം മുടങ്ങും എന്ന വിഷമത്തില്‍ മനം നൊന്ത് ആത്‍മഹത്യ ചെയ്‌ത ദേവികയുടെ പിതാവാണ് ബാലൻ. വളാഞ്ചേരിക്ക് സമീപമുള്ള മങ്കേരി ദളിത് കോളനിയിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്നു ദേവിക.

സംസ്‌ഥാന സർക്കാർ വാളയാർ കുഞ്ഞുങ്ങളുടെ കുടുംബത്തിന് നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാതെ പോയ ഒക്‌ടോബർ 31നു ചതി ദിനത്തിലാണ് അഡ്വ ശിവരാമൻ പൊന്നാനിയിൽ ഏകദിന നിരാഹാരം അനുഷ്‌ടിച്ചത്. സമര പന്തലിൽ മുഴുവൻ സമയവും ചിലവഴിച്ച ബാലൻ അഭിവാദ്യങ്ങൾ നേർന്നു സംസാരിക്കുകയും ചെയ്‌തു. എന്റെ മകളും വാളയാറിലെ കുഞ്ഞുങ്ങളും സമൂഹം കാണിക്കുന്ന തെറ്റുകളുടെ ഇരകളാണെന്ന് ബാലൻ പറഞ്ഞു.

നിരാഹാര സമരാരംഭ ഉൽഘാടനം ഡിസിസി പ്രസിഡണ്ട് ‌ അഡ്വ. വിവി പ്രകാശും സമാപനം എക്‌സ് എം പി സി ഹരിദാസും നിർവഹിച്ചു.

Most Read: ബിനീഷ് കോടിയേരി 5 ദിവസം കൂടി കസ്‌റ്റഡിയില്‍ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE