ഓഗസ്‌റ്റ്‌ 9: യൂത്ത് കോൺഗ്രസ് സ്‌ഥാപകദിനം; വേറിട്ട പരിപാടിയുമായി പ്രവർത്തകർ

കെപിസിസി അംഗം അഡ്വ. കെ ശിവരാമൻ ഭരണഘടനയുടെ ആമുഖം പൊതുജനങ്ങൾക്കായി വായിച്ചു നൽകിയും ഡിസിസി സെക്രട്ടറി അഡ്വ. എൻഎ ജോസഫ് ഭരണഘടനയുടെ ആമുഖം വിതരണം ചെയ്‌തുകൊണ്ടും സംസാരിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ജെപി വിനീത് പതാക ഉയർത്തി.

By Web Desk, Malabar News
August 9_Youth Congress Foundation Day_Activists with different program
Ajwa Travels

മലപ്പുറം: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പൊതു ജനങ്ങൾക്കായി സമർപ്പിക്കുകയും അവർക്കായി ആമുഖം വായിച്ചു നൽകി ബോധവൽകരണം നടത്തുകയും ചെയ്‌തുകൊണ്ട് പൊന്നാനി ഈഴുവതിരുത്തി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി തങ്ങളുടെ സ്‌ഥാപകദിനം വേറിട്ട രീതിയിൽ ആഘോഷമാക്കി ശ്രദ്ധേനേടി.

രാജ്യത്ത് ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും ചവിട്ടിയരക്കപ്പെടുകയും, ഭരണഘടന മൂല്യങ്ങൾ ഇല്ലാതാക്കുന്നതിന് ഭരണ കർത്താക്കൾ തന്നെ നേതൃത്വം കൊടുക്കയും ചെയ്യുന്ന പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിലാണ് യൂത്ത് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ വേറിട്ട പരിപാടി സംഘടിപ്പിക്കാൻ തീരുമാനയിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

ചമ്രവട്ടം ജഗ്‌ഷനിൽ മണ്ഡലം പ്രസിഡണ്ട് ജെപി വിനീത് പതാക ഉയർത്തിയ ചടങ്ങിൽ ഡിസിസി സെക്രട്ടറി അഡ്വ. എൻഎ ജോസഫ് ഭരണഘടനയുടെ ആമുഖം പൊതു ജനങ്ങൾക്കായി വിതരണം ചെയ്‌തുകൊണ്ട് സംസാരിച്ചു. കെപിസിസി അംഗം അഡ്വ. കെ ശിവരാമൻ ഭരണഘടനാ സന്ദേശവും, ഭരണഘടനയുടെ ആമുഖവും പൊതുജനങ്ങൾക്കായി വായിച്ചു നൽകി.

മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എൻപി നബീൽ, ബ്‌ളോക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി പ്രദീപ്‌ കാട്ടിലായിൽ, കെപി സോമൻ, വിപി ഷൺമുഖൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ അജീഷ് കെപി, സുജീർ കെവി, വിബീഷ് ചന്ദ്രൻ, സൈദ് നെയ്‌തല്ലൂർ, അലൻ ജോസഫ്, സജ്‌മൽ ചുക്കശ്ശേരി, യാസിർ പിപി, സൈനു, രാഹുൽ ടികെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Most Read: ദേശീയപാതയിലെ കുഴിയടയ്‌ക്കൽ; അടിയന്തര പരിശോധന നടത്താൻ കളക്‌ടർമാർക്ക് നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE