പ്രധാനമന്ത്രിയുടെ അഭ്യർഥന; കുംഭമേള അവസാനിപ്പിക്കുന്നു

By News Desk, Malabar News
kumbh mela
Ajwa Travels

ഡെൽഹി: കുംഭമേള അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപനം. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥന മാനിച്ചാണ് തീരുമാനം. കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു.

കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കുംഭമേള പ്രതീകാത്‌മകമായി നടത്താനും പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു. കുംഭമേള അവസാനിപ്പിക്കാനുള്ള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചത്.

കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കോവിഡ് സ്‌ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിൽ കുംഭമേള ചുരുക്കാൻ തയാറാണെന്ന് വ്യക്‌തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു.

Also Read: നടൻ ദീപ് സിദ്ദു വീണ്ടും അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE