ശ്രീ പത്‌മനാഭസ്വാമി ക്ഷേത്ര ഭരണസമിതി; കുമ്മനം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി

By Trainee Reporter, Malabar News
Kummanam Rajasekharan
Ajwa Travels

തിരുവനന്തപുരം: ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രഭരണ സമിതിയില്‍ കുമ്മനം രാജശേഖരനെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ച് ഉത്തരവ്. കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണത്തിനായി സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ചംഗ സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായാണ് കുമ്മനത്തെ നിയമിച്ചത്.

തിരുവനന്തപുരം ജില്ലാ ജഡ്‌ജിയാണ് സമിതിയുടെ അധ്യക്ഷന്‍. ട്രസ്‌റ്റി നോമിനി, മുഖ്യ തന്ത്രി, സംസ്‌ഥാന സര്‍ക്കാര്‍ നോമിനി തുടങ്ങിയവരും സമിതിയിലുണ്ടായിരിക്കും. നേരത്തെ ബിജെപി എന്‍.ആര്‍.ഐ സെല്‍ മുന്‍ കണ്‍വീനര്‍ ഹരികുമാറിനെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചിരുന്നു. ഈ നിയമനം റദ്ദാക്കിയാണ് ബിജെപി മുന്‍ സംസ്‌ഥാന അധ്യക്ഷനായ കുമ്മനത്തെ നിയമിച്ചത്.

Read also: സാലറി കട്ട് ഇത്തവണയില്ല; നേരത്തെ പിടിച്ച ശമ്പളം പി.എഫിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE