ന്യൂഡെല്‍ഹി: നരേന്ദ്ര മോദിയെയും മുകേഷ് അംബാനിയെയും പരിഹസിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ബോസ് വിത്ത് എംപ്ളോയി (തൊഴിലാളി മുതലാളിക്കൊപ്പം) എന്ന അടിക്കുറിപ്പിനൊപ്പം മാന്ത്രിക വിളക്കുമായി ചിരിച്ചു നില്ക്കുന്ന അലാവുദ്ദീനായി മുകേഷ് അംബാനിയെയും കുപ്പിയില്‍ നിന്നും വന്ന ഭൂതമായി നരേന്ദ്ര മോദിയെയും ചിത്രീകരിച്ചിരിക്കുന്ന കാര്‍ട്ടൂണാണ് കുനാല്‍ കമ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം നിരവധി പേര് ഷെയര്‍ ചെയ്തിട്ടുണ്ട്.
Boss with employee ??? pic.twitter.com/sNpsDjsbII
— Kunal Kamra (@kunalkamra88) December 12, 2020
കാര്‍ഷിക നിയമത്തിനെതിരെ അംബാനി-അദാനി നിയമം എന്ന വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് കുനാലിന്റെ ട്വീറ്റ്. കേന്ദ്രസര്‍ക്കാരിനെതിരെ നേരത്തെയും കുനാല്‍ കമ്ര കടുത്ത പരിഹാസവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ പ്രതിഷേധത്തിന് പങ്കുചേര്‍ന്നതിന് നന്ദി മോദിജീ എന്ന പരിഹാസ കുറിപ്പോടെ കര്‍ഷക പ്രതിഷേധത്തിനിടയില്‍ യോഗ ചെയ്യുന്ന മോദിയുടെ ചിത്രം ഭാരത് ബന്ദിന്റെ ദിവസം കുനാല്‍ പങ്കുവച്ചിരുന്നു.
Read also: പുതിയ വിപണികൾ സൃഷ്ടിക്കും; വരുമാനം കൂട്ടും; കാർഷിക നിയമങ്ങളെ അനുകൂലിച്ച് പ്രധാനമന്ത്രി